ഇറാന്റെ തിരിച്ചടി ഭയന്ന് ഇസ്രായേലിലേക്കുള്ള വിമാന സർവിസുകൾ നിർത്തുന്നു
text_fieldsതെൽഅവീവ്: ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയെ കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ തിരിച്ചടി ഉണ്ടാകുമെന്ന ഭീതിയിൽ ഇസ്രായേലിലേക്കുള്ള വിമാന സർവിസുകൾ വിവിധ വ്യോമയാന കമ്പനികൾ കൂട്ടത്തോടെ റദ്ദാക്കി.
എയർ ഫ്രാൻസ്, ജർമ്മനിയുടെ ലുഫ്താൻസ, യുഎസിലെ ഡെൽറ്റ ആൻഡ് യുണൈറ്റഡ്, സ്വിസ് ഇൻ്റർനാഷണൽ എയർ, ഹംഗറിയുടെ ബജറ്റ് എയർലൈൻ വിസ് എയർ, എയർ ഇന്ത്യ, ഗ്രീസിലെ ഈജിയൻ, പോളണ്ടിന്റെ എൽ.ഒ.ടി, ഇറ്റലിയുടെ ഐ.ടി.എ, നെതർലാൻഡ്‌സിന്റെ കെ.എൽ.എം തുടങ്ങിയ പ്രധാന വിമാനക്കമ്പനികളാണ് ഇസ്രായേലിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ റദ്ദാക്കിയത്.
വിസ് എയർ ആഗസ്ത് 4 വരെയും കെ്എൽ.എം, ഈജിയൻ എന്നിവ ആറ് വരെയും എൽ.ഒ.ടി ആഗസ്റ്റ് ഒമ്പത് വരെയും ഐ.ടി.എ ഒക്ടോബർ 26 വരെയുമാണ് സർവിസുകൾ നിർത്തിവെച്ചത്. ഇസ്രായേലിലേക്കും ജോർദാനിലേക്കുമുള്ള എല്ലാ വിമാനങ്ങളും വിസ് എയർ താൽക്കാലികമായി നിർത്തിവച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.