'ഗസ്സയിലെ പോരാട്ടഭൂമിയിൽ യഹിയ സിൻവാർ'; കൂടുതൽ ദൃശ്യങ്ങൾ പുറത്ത് -VIDEO
text_fieldsഗസ്സ: കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹിയ സിൻവാറിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. അൽ ജസീറയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. യുദ്ധഭൂമിയിലൂടെ യഹിയ സിൻവാർ നടക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. സിൻവാർ സൈനിക വേഷം ധരിച്ച്, ഊന്നുവടി ഉപയോഗിച്ച് യുദ്ധഭൂമിയിലൂടെ നടക്കുന്നത് കാണാം. തിരിച്ചറിയാതിരിക്കാനായി ശരീരം പുതപ്പുകൊണ്ട് മൂടിയിട്ടുണ്ട്.
മറ്റൊരു ദൃശ്യത്തിൽ യഹിയ സിൻവാർ പോളോ ടീ ഷർട്ട് ധരിച്ച് അപ്പാർട്ട്മെന്ററിൽ കഴിയുന്നതാണ് ഉള്ളത്. ഈ ദൃശ്യത്തിൽ യഹിയ സിൻവാറിനൊപ്പം മാപ്പുമായി മറ്റൊരാളേയും കാണാം. റഫയിലെ തെൽ അൽ സുൽത്താൻ ബറ്റാലിയന്റെ കമാൻഡർ മഹ്മൂദ് ഹംദാനേയും സിൻവാറിനൊപ്പം ദൃശ്യങ്ങളിൽ കാണാം.
കൂടാതെ ഇസ്രായേലി ടാങ്കറും സൈനികരെയും സിൻവാർ നോക്കിനിൽക്കുന്നതും ഇതിൽ കാണാം. ‘രക്തമണിഞ്ഞ കരങ്ങളോരൊന്നും സ്വാതന്ത്ര്യത്തിന്റെ ചുവന്ന കവാടങ്ങള്‍ തുറക്കും’ എന്ന് സിവൻവാർ കാമറയിൽ നോക്കി പറയുന്നുണ്ട്.
2023 ഒക്ടോബർ 7ന് രാവിലെ 6.30ന് ആക്രമണം ആരംഭിക്കാനുള്ള ഉത്തരവിൽ സിൻവാർ ഒപ്പിട്ടതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. 2024 ഒക്ടോബർ 16നാണ് യഹ്‍യാ സിൻവാർ കൊല്ലപ്പെടുന്നത്. റഫയിൽ തകർന്ന അപ്പാർട്ട്മെന്റിൽ വെച്ചായിരുന്നു ആക്രമണം.
കഴിഞ്ഞ ഞായറാഴ്ച വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നശേഷം സിൻവാർ കൊല്ലപ്പെട്ട അപ്പാർട്ട്മെന്റ് സന്ദർശിക്കാൻ നിരവധി പേരാണ് എത്തുന്നത്. ഇതിനിടയിലാണ് യഹിയ സിൻവാറിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.