ഷിറീൻ വധം: ഇസ്രായേലിനെതിരെ അൽജസീറ അന്താരാഷ്ട്ര കോടതിയിൽ
text_fieldsഹേഗ്: മുതിർന്ന ഫലസ്തീൻ-അമേരിക്കൻ മാധ്യമപ്രവർത്തക ഷിറീൻ അബു അക്ലേഹിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇസ്രായേലിനെതിരെ 'അൽജസീറ' അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ. സംഭവത്തിൽ അന്താരാഷ്ട്ര കോടതി അന്വേഷണം നടത്തി ഉത്തരവാദികളെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അൽജസീറ അപേക്ഷ നൽകിയത്.
2022 മേയ് 11നാണ് ഷിറീനിനെ ഇസ്രായേൽ സൈന്യം വെടിവെച്ചുകൊന്നത്. 25 വർഷമായി അൽജസീറയിൽ പ്രവർത്തിച്ചിരുന്ന ഷിറീൻ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെനിനിൽ അഭയാർഥി ക്യാമ്പിൽ നടത്തുന്ന റെയ്ഡ് റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ആറുമാസമെടുത്ത് അൽജസീറ നടത്തിയ സമഗ്ര അന്വേഷണത്തിന്റെ റിപ്പോർട്ടും അന്താരാഷ്ട്ര കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. വിഡിയോ ഫുട്ടേജ്, ദൃക്സാക്ഷികളുടെ മൊഴികൾ അടക്കം ഉൾക്കൊള്ളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.