മരിച്ചെന്നു കരുതിയിരുന്ന അൽഖാഇദ തലവൻ സവാഹിരിയുടെ വിഡിയോ സന്ദേശം പുറത്ത്
text_fieldsഇസ്ലാമാബാദ്: മരിച്ചെന്നു കരുതിയിരുന്ന അൽഖാഇദ തലവൻ അയ്മൻ അൽ സവാഹിരിയുടെ വിഡിയോ സന്ദേശം പുറത്ത്. 9/11 ഭീകരാക്രമണത്തിെൻറ 20ാം വാർഷികത്തോടനുബന്ധിച്ചാണ് വിഡിയോ പുറത്തുവിട്ടത്.
60 മിനിറ്റുള്ള വിഡിയോയിൽ സവാഹിരി നിരവധി കാര്യങ്ങൾ പറയുന്നതായി യു.എസ് ആസ്ഥാനമായുള്ള എസ്.ഐ.ടി.ഇ ഇൻറലിജൻസ് സംഘം അറിയിച്ചു. സിറിയയിലെ റഷ്യൻ വ്യോമതാവളത്തിൽ അൽഖാഇദ നടത്തിയ ആക്രമണത്തെ കുറിച്ച് സവാഹിരി വിഡിയോയിൽ സൂചിപ്പിക്കുന്നുണ്ട്.
സവാഹിരി മരിച്ചതായി വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും യു.എസ് ഇൻറലിജൻസ് ഏജൻസികൾക്ക് അതിന് തെളിവു കണ്ടെത്താനായിരുന്നില്ല. ഒസാമ ബിൻലാദന്‍റെ മരണത്തിനുശേഷമാണ് സവാഹിരി അൽഖാഇദയുടെ നേതൃസ്ഥാനത്തേക്ക് വരുന്നത്.
2001 ഒക്ടോബർ 11ന് എഫ്.ബി.ഐയുടെ അടിയന്തരമായി പിടികിട്ടേണ്ട 22 തീവ്രവാദികളുടെ പട്ടികയിൽപ്പെട്ട ഒരാളാണ് സവാഹിരി. അമേരിക്ക ഇദ്ദേഹത്തിന്‍റെ തലക്ക് 25 ദശലക്ഷം ഡോളറാണ് വിലയിട്ടിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.