Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇസ്രായേൽ നഗരത്തിൽ...

ഇസ്രായേൽ നഗരത്തിൽ ലബനാനിൽ നിന്ന് ഹമാസിന്‍റെ മിസൈൽ ആക്രമണം

text_fields
bookmark_border
Hammas Attack in isreal Kiryat Shmona
cancel

ഗസ്സ: ഇസ്രായേൽ നഗരമായ കിർയത് ഷ്മോനക്ക് നേരെ ലബനാനിൽ നിന്ന് ഹമാസിന്‍റെ മിസൈൽ ആക്രമണം. 12 മിസൈലുകൾ കിർയത് ഷ്മോനക്കും സമീപത്തുമാണ് പതിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.

മിസൈൽ പതിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. നഗരത്തിൽ നിർത്തിയിട്ടിരുന്ന കാറുകൾ അഗ്നിക്കിരയായി. ഗസ്സയിലെ നമ്മുടെ ജനങ്ങൾക്കെതിരായ അധിനിവേശ കൂട്ടക്കൊലകൾക്കുള്ള മറുപടിയാണ് ആക്രമണമെന്ന് അൽ ഖസ്സാം ബ്രിഗേഡ് ടെലഗ്രാമിലെ പോസ്റ്റിൽ വ്യക്തമാക്കി.

ലെബനനിലെ ഷെബാഫാമിലെ വടക്കൻ സൈനിക പോസ്റ്റുകൾക്ക് നേരെ ഹിസ്ബുല്ല വെടിവെപ്പ് നടത്തിയതായി ഇസ്രായേൽ. ഇസ്രായേൽ ഗസ്സയിൽ ആക്രമണം തുടങ്ങിയത് മുതൽ ലെബനാൻ അതിർത്തിയിൽ ഏറ്റുമുട്ടലുകൾ നിലനിൽക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ആഴ്ച മുതൽ ആക്രമണങ്ങൾ വർധിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, ക​ര​യു​ദ്ധ​ത്തി​ൽ ഇ​തു​വ​രെ ല​ഫ്. കേ​ണ​ൽ അ​ട​ക്കം 18 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​താ​യും നി​ര​വ​ധി ക​വ​ചി​ത വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്ന​താ​യും ഇ​സ്രാ​യേ​ൽ സൈ​ന്യം അ​റി​യി​ച്ചു. ഹ​മാ​സി​ന്റെ ചെ​റു​ത്തു​നി​ല്പി​ൽ ഇ​സ്രാ​യേ​ൽ സേ​ന​യു​ടെ 53ാം ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡ​ർ ല​ഫ്. കേ​ണ​ൽ സ​ൽ​മാ​ൻ ഹ​ബാ​ക​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. യു​ദ്ധം തു​ട​ങ്ങി​യ​ശേ​ഷം കൊ​ല്ല​പ്പെ​ടു​ന്ന ഏ​റ്റ​വും മു​തി​ർ​ന്ന സൈ​നി​ക ഓ​ഫി​സ​റാ​ണ് ഇ​ദ്ദേ​ഹം. നാ​ലു സൈ​നി​ക​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റി​ട്ടു​മു​ണ്ട്.

കൊ​ളം​ബി​യ, ചി​ലി, ജോ​ർ​ഡ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ ബ​ഹ്റൈ​നും ഇ​സ്രാ​യേ​ൽ സ്ഥാ​ന​പ​തി​യെ പി​ൻ​വ​ലി​ച്ചു. ഇ​സ്രാ​യേ​ലു​മാ​യു​ള്ള വ്യാ​പാ​ര​ബ​ന്ധ​വും നി​ർ​ത്തി. ബൊ​ളീ​വി​യ ക​ഴി​ഞ്ഞ​ദി​വ​സം ന​യ​ത​ന്ത്ര​ബ​ന്ധം വി​​ച്ഛേ​ദി​ച്ചി​രു​ന്നു.

വെ​സ്റ്റ്ബാ​ങ്കി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന തു​ട​രു​ന്ന ഇ​സ്രാ​യേ​ൽ സേ​ന 49 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 21 പേ​ർ ഹ​മാ​സ് പോ​രാ​ളി​ക​ളാ​ണെ​ന്നാ​ണ് അ​വ​കാ​ശ​വാ​ദം. മൊ​ത്തം 1,220 പേ​ർ ഇ​വി​ടെ​നി​ന്ന് അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. വെ​സ്റ്റ്ബാ​ങ്കി​ൽ ഇ​സ്രാ​യേ​ലി യു​വാ​വി​നെ കാ​റി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നാ​ല് ഫ​ല​സ്തീ​നി​ക​ളെ സൈ​ന്യം വെ​ടി​വെ​ച്ചു​കൊ​ന്നു. ബെ​ത്‍ല​ഹേ​മി​ന് സ​മീ​പം 17 വീ​ടു​ക​ൾ സൈ​ന്യം ഇ​ടി​ച്ചു​നി​ര​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel palestine conflictLebanonAl Qassam Brigades
News Summary - Al-Qassam Brigades in Lebanon says ‘shelled’ northern Israel
Next Story