സൊമാലിയയിൽ ചാവേർ ആക്രമണത്തിൽ പത്രപ്രവർത്തകൻ കൊല്ലപ്പെട്ടു
text_fieldsമൊഗാദിഷു: സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽ അൽ -ഷബാബ് ചാവേർ ആക്രമണത്തിൽ പ്രമുഖ പത്രപ്രവർത്തകൻ കൊല്ലപ്പെട്ടു. റേഡിയോ മൊഗാദിഷു ഡയറക്ടർ അബ്ദിയാസിസ് മുഹമ്മദാണ് മരിച്ചത്. റസ്റ്റാറൻറിൽനിന്ന് മടങ്ങുന്നതിനിടെയാണ് സംഭവം. സ്ഫോടനത്തിൽ സൊമാലി നാഷനൽ ടെലിവിഷൻ ഡയറക്ടൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.
സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം അൽ -ഷബാബ് ഏറ്റെടുത്തു. അൽ -ഷബാബ് സായുധ സംഘത്തിന്‍റെ കടുത്ത വിർശകനായിരുന്നു അബ്ദിയാസിസ്. രാജ്യത്തിന് ധീരനായ മനുഷ്യനെ നഷ്ടമായെന്ന് സൊമാലിയ ഡെപ്യൂട്ടി ഇൻഫർമേഷൻ മന്ത്രി അബ്ദുറഹ്മാൻ യൂസഫ് ഒമർ പ്രസ്താവനയിൽ അറിയിച്ചു.
സൊമാലിയൻ സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത അൽ-ഷബാബ് ഭീകരരുമായി നടത്തിയ അഭിമുഖങ്ങൾക്ക് അബ്ദിയാസിസ് പ്രശസ്തനായിരുന്നു. അദ്ദേഹത്തിന്‍റെ പരിപാടികൾ രാജ്യത്തിനകത്തും പുറത്തും വലിയ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.