മുൻ പെറു പ്രസിഡന്റ് ഫുജിമോറി അന്തരിച്ചു
text_fieldsലിമ: മനുഷ്യാവകാശ ലംഘനത്തിന് ദീർഘകാലം തടവുശിക്ഷ അനുഭവിച്ച മുൻ പെറു പ്രസിഡന്റ് ആൽബർട്ടോ ഫുജിമോറി (86) അന്തരിച്ചു. പ്രായാധിക്യവും ശ്വാസകോശരോഗവും കാരണം അവശനിലയിൽ മകളുടെകൂടെ കഴിയുകയായിരുന്നു.
1990 മുതൽ 2000 വരെ പ്രസിഡന്റായിരുന്ന ഫുജിമോറി തീവ്ര കമ്യൂണിസ്റ്റ് സംഘടനയായ ഷൈനിങ് പാത്തിലെ 25 പേരെ കൂട്ടക്കൊല ചെയ്തതുൾപ്പെടെ ഒട്ടേറെ മനുഷ്യാവകാശ ലംഘന കേസുകളിൽ ആരോപിതനാണ്. അട്ടിമറി സൂചനയെതുടർന്ന് 2000ൽ ജപ്പാനിലേക്ക് ഒളിച്ചോടിയ ഫുജിമോറി അവിടെവെച്ച് പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ ശ്രമിച്ചെങ്കിലും പെറുവിലെ ഭരണസംവിധാനം അംഗീകരിച്ചില്ല.
2005 നവംബറിൽ ചിലിയിൽ പിടിക്കപ്പെടുന്നതുവരെ അദ്ദേഹം ഒളിവിലായിരുന്നു. 2007 സെപ്റ്റംബറിലാണ് വിചാരണക്കായി പെറുവിലേക്ക് കൊണ്ടുവന്നത്. 25 വർഷം തടവുശിക്ഷ വിധിച്ചിരുന്നെങ്കിലും മാനുഷിക പരിഗണന നൽകി കഴിഞ്ഞ വർഷം അദ്ദേഹത്തെ മോചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.