അലക്സി നവാൽനിയുടെ വിധവ യൂലിയ യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാരെ കാണും
text_fieldsമോസ്കോ: ജയിലിൽ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ പ്രധാന വിമർശകൻ അലക്സി നവാൻനിയുടെ വിധവ യൂലിയ നവാൽനി യൂറോപ്യൻ വിദേശകാര്യ മന്ത്രിമാരെ സന്ദർശിക്കും. ബ്രസൽസിൽ വെച്ച് തിങ്കളാഴ്ചയാണ് ഇവർ മന്ത്രിമാരെ കാണുകയെന്ന് യൂറോപ്യൻ യൂനിയൻ ഫോറിൻ പോളിസി തലവൻ ജോസഫ് ബോറലിനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
യൂലിയ നവാൽനിയെ തങ്ങൾ സ്വാഗതം ചെയ്യുകയാണെന്നും അവരുടെ ദുഃഖത്തിൽ കൂടെയുണ്ടാകുമെന്നും ബോറൽ പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ കടുത്ത വിമർശകനായ അലക്സി നവാൽനി വെള്ളിയാഴ്ചയാണ് സൈബീരിയയിലെ റഷ്യൻ ജയിലിൽ മരിച്ചത്. വിവിധ കുറ്റങ്ങൾ ചുമത്തപ്പെട്ട അദ്ദേഹം തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു. ജയിൽ അധികൃതരാണ് മരണ വിവരം പുറത്തറിയിച്ചത്. തുടർന്ന് അദ്ദേഹത്തെ മനപ്പൂർവ്വം കൊലപ്പടുത്തിയതാണെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ ഭാര്യ യൂലിയ രംഗത്തു വന്നിരുന്നു. പുടിനെയും സർക്കാരിനെയും തങ്ങൾ വിശ്വസിക്കുന്നില്ല.
അവർ എല്ലാ സമയവും നുണകളാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. തങ്ങളുടെ കുടുംബത്തോടും റഷ്യൻ ജനതയോടും പുടിൻ ചെയ്യുന്ന അനീതിക്ക് കണക്കു പറയേണ്ടി വരുമെന്നും അവർ പറഞ്ഞു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അടക്കം പാശ്ചാത്യ നേതാക്കളും പുടിനെതിരെ കടുത്ത വിമർശനമുന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.