അലി ബാഖരീ കനീ ഇറാന്‍റെ ഇടക്കാല വിദേശകാര്യ മന്ത്രി
text_fieldsതെഹ്റാൻ: ഇറാന്‍റെ ഇടക്കാല വിദേശകാര്യ മന്ത്രിയായി അലി ബാഖരീ കനീയെ നിയമിച്ചു. ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിയുടെ ചുമതല വഹിച്ചിരുന്നു ബാഖരീയെ അടിയന്തര മന്ത്രിസഭാ യോഗമാണ് വിദേശകാര്യ മന്ത്രിയായി തെരഞ്ഞെടുത്തത്.
ഇറാമൻ പ്രസിഡന്‍റ് ഇബ്രാഹിം റഈസിക്കൊപ്പം ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടവരിൽ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിനായും ഉണ്ടായിരുന്നു. നേരത്തെ, ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്‍റ് മുഹമ്മദ് മുഖ്ബറിനെ പരമോന്നത നേതാവ് അലി ഖാംനഈ നിയമിച്ചിരുന്നു. ഇറാൻ നയതന്ത്രജ്ഞനായ ബാഖരീ 2021 സെപ്റ്റംബറിലാണ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രായായി ചുമതലയേൽക്കുന്നത്. 2007 മുതൽ 2013 വരെ ഇറാന്‍റെ സുപ്രീം നാഷനൽ സുരക്ഷ കൗൺസിന്‍റെ ഡെപ്യൂട്ടി സെക്രട്ടറി പദവഹി വഹിച്ചിട്ടുണ്ട്.
2023 സെപ്റ്റംബറിൽ ഇറാനും അമേരിക്കയും തമ്മിൽ തടവുകാരെ മോചിപ്പിക്കുന്നതിനായി നടത്തിയ മധ്യസ്ഥ ചർച്ചയിലെ പ്രധാനി കനീയായിരുന്നു. ഞായറാഴ്ച വൈകീട്ടുണ്ടായ ഹെലികോപ്ടര്‍ അപകടത്തിലാണ് ഇറാന്റെ എട്ടാമത് പ്രസിഡന്റായ റഈസി ഉൾപ്പെടെ ഒമ്പതുപേർ കൊല്ലപ്പെട്ടത്. മോശം കാലാവസ്ഥ കാരണം തിങ്കളാഴ്ചയാണ് രക്ഷാപ്രവർത്തകർക്ക് അപകട സ്ഥലത്ത് എത്താനായത്. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഹെലികോപ്ടർ.
പ്രതികൂല കാലാവസ്ഥ കാരണം മലയിടുക്കില്‍ തട്ടിയതാകാം അപകടകാരണമെന്നാണ് വിലയിരുത്തല്‍. ഇറാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 131 അനുസരിച്ച് പ്രസിഡന്റ് അധികാരത്തിലിരിക്കെ മരിക്കുകയോ, അസുഖബാധിതനാവുകയോ ചെയ്താൽ പരമോന്നത നേതാവിന്റെ അനുമതിയോടെ രാജ്യത്തെ ആദ്യത്തെ വൈസ് പ്രസിഡന്റിന് ഇടക്കാല പ്രസിഡന്റാകാം. 50 ദിവസത്തിനുള്ളില്‍ രാജ്യത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തണം. 2025ലാണ് ഇനി ഇറാനില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.