ചൈനയിലെ മുതുമുത്തശ്ശി അലിമിഹാൻ സെയ്തി 135ാം വയസിൽ അന്തരിച്ചു
text_fieldsബെയ്ജിങ്: ചൈനയുടെ മുതുമുത്തശ്ശി അലിമിഹാൻ സെയ്തി 135ാം വയസിൽ അന്തരിച്ചു. സിൻജിയാങ്ങിൽ ഉയ്ഗൂരിൽവെച്ചായിരുന്നു അന്ത്യം.
ചൈനയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് അലിമിഹാൻ. 1886 ജൂൺ 25നാണ് അലിമിഹാന്‍റെ ജനനം.
2013ൽ ചൈനയിലെ അസോസിയേഷൻ ഓഫ് ജെറേന്റാളജി ആൻഡ് ജെറിയാട്രിക്സ് തയാറാക്കിയ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തികളിൽ ഒന്നാം സ്ഥാനത്ത് ഇടംപിടിച്ചയാളാണ് ഈ മുത്തശ്ശി.
മരണം സംഭവിക്കുന്നതിന് മുമ്പ് വ്യാഴാഴ്ച രാവിലെവരെ കൃത്യമായ ജീവിതചര്യ സ്വീകരിച്ചിരുന്ന വ്യക്തിയായിരുന്നു അലിമിഹാൻ. സമയത്തിന് ഭക്ഷണം കഴിക്കുക, ദിവസം വെയിൽ കൊള്ളുക എന്നിവ പാലിച്ചുപോന്നിരുന്നു. കൊച്ചുമക്കളെ നോക്കാനും മുത്തശ്ലി മുൻപന്തിയിലുണ്ടായിരുന്നു. 'ദീർഘായുസ് നഗരം' എന്നാണ് മുത്തശ്ശി താമസിച്ചിരുന്ന കോമുക്സെറിക് അറിയപ്പെടുന്നത്. 90 വയസിന് മുകളിലുള്ള നിരവധിപേർ ജീവിച്ചിരിക്കുന്ന സ്ഥലമാണിവിടം.
വയോധികർ കൂടുതലുള്ള പ്രദേശമായതിനാൽ തന്നെ ഇവിടെ ആരോഗ്യപരിപാലനത്തിനും പ്രത്യേക ശ്രദ്ധ നൽകിപോരുന്നുണ്ട്. പ്രാദേശിക സർക്കാർ കരാർ പ്രകാരം 60 വയസിന് മുകളിലുള്ളവർക്കായി ഡോക്ടർമാരുടെ സേവനം, സൗജന്യ വാർഷിക ശാരീരിക പരിശോധനകൾ തുടങ്ങിയവ നൽകിവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.