നിജ്ജാറുടെ കൊലപാതകം: ശിക്ഷിക്കപ്പെട്ട നാല് ഇന്ത്യക്കാർക്ക് ജാമ്യം
text_fieldsഓട്ടവ: ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് ഇന്ത്യക്കാർക്ക് കനേഡിയൻ കോടതി ജാമ്യം നൽകി. ഇന്ത്യൻ പൗരൻമാരായ കരൺ ബ്രാർ, അമൻദീപ് സിങ്, കമൽപ്രീത് സിങ്, കരൻപ്രീത് സിങ് എന്നിവരെയാണ് കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കഴിഞ്ഞ മേയിൽ അറസ്റ്റ് ചെയ്തത്. കേസിൽ തെളിവുകൾ സമർപ്പിക്കാൻ പ്രോസിക്യുഷൻ മനഃപൂർവം വൈകിപ്പിക്കുന്നതായി ആരോപണമുയർന്നിരുന്നു.
കേസിന്റെ വിചാരണ നടക്കുന്നത് ബ്രിട്ടീഷ് കൊളംബിയ സുപ്രീംകോടതിയിലാണ്. ഫെബ്രുവരി 11നാണ് കേസിൽ അടുത്ത വാദം കേൾക്കുക. അതിനിടയിലാണ് പ്രതികൾക്ക് കനേഡിയൻ കോടതി ജാമ്യം അനുവദിച്ചത്.
2023 ജൂണിലാണ് നിജ്ജാർ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ സർക്കാറിന്റെ പങ്ക് ആരോപിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്തുവന്നിരുന്നു. എന്നാൽ ഇന്ത്യ ആരോപണം നിഷേധിക്കുകയായിരുന്നു. പ്രതികളുടെ മോചനം കാനഡക്ക് വൻ തിരിച്ചടിയാണ്.
ഇൗ കേസ് ഇന്ത്യ-കാനഡ നയതന്ത്രബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.