Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഡഗ്ലസ്​ എംഹോഫ്​,...

ഡഗ്ലസ്​ എംഹോഫ്​, അമേരിക്കയിലെ ആദ്യ സെക്കൻഡ്​ ജെൻറിൽമാനായ ജൂത വംശജനെ അറിയാം

text_fields
bookmark_border
ഡഗ്ലസ്​ എംഹോഫ്​, അമേരിക്കയിലെ ആദ്യ സെക്കൻഡ്​ ജെൻറിൽമാനായ ജൂത വംശജനെ അറിയാം
cancel

അമേരിക്കൻ പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്​ കഴിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സംസാരവിഷയമായത്​ കമല ഹാരിസ്​ എന്ന വൈസ്​പ്രസിഡൻറി​െൻറ​ വിശേഷങ്ങളാണ്​. അമേരിക്കയുടെ ആദ്യ വനിതാ വൈസ്​പ്രസിഡൻറ്​ എന്ന പദവിയും കമലക്ക്​ സ്വന്തമാണ്​. ഇന്ത്യൻ-ജമൈക്കൻ വംശജയാണ്​ കമല ഹാരിസ്​. ഇന്ത്യക്കാരിയായ ശ്യാമളാ ഗോപാല​െൻറയും ജമൈക്കക്കാരനായ ഡൊണാർഡ്​ ​ജെ ഹാരിസി​െൻറയും മകളാണവർ. കുടിയേറ്റക്കാരിൽ നിന്ന്​ ഒരു വൈസ്​പ്രസിഡൻറിനെ സൃഷ്​ടിക്കാനായതും അമേരിക്കയുടെ മഴവിൽ സംസ്​കാരത്തി​െൻറ പ്രത്യേകതയായാണ്​ ലോകം കാണുന്നത്​.

ജനിച്ച രാജ്യത്തി​െൻറ പേരിൽമാത്രം രാഷ്​ട്രീയത്തിൽ വേട്ടയാട​െപ്പടുന്ന കഴിവുറ്റ സ്​ത്രീകളുള്ള ഇന്ത്യയിൽനിന്നുതന്നെ ഒരാൾ അമേരിക്കൻ വൈസ്​ പ്രസിഡൻറ്​ പദവിയിലേക്ക്​ എത്തു​േമ്പാൾ കാലത്തി​െൻറ കാവ്യനീതിയാണിതെന്ന്​ വിലയിരുത്തുന്നവരും ഉണ്ട്​. അമേരിക്കൻ പ്രസിഡൻറി​െൻറ ഇണയെ വിശേഷിപ്പിക്കുന്നത്​ ഫസ്​റ്റ്​ ലേഡി എന്നോ ഫസ്​റ്റ്​ ജൻറിൽമാൻ എന്നോ ആണ്​. അമേരിക്കയുടെ ചരിത്രത്തിൽ ഇന്നുവരെ ഒരു ഫസ്​റ്റ്​ ജൻറിൽമാൻ ഉണ്ടായിട്ടില്ല. കാരണം ഒരു വനിതക്ക്​ പ്രസിഡൻറ്​ ആകാൻ ആ രാജ്യത്ത്​​ ഇനിയും കഴിഞ്ഞിട്ടില്ല.


കമല ഹാരിസിലൂടെ വനിതാ വൈസ്​പ്രസിഡൻറ്​ എന്ന സെക്കൻഡ്​ ലേഡി തെരഞ്ഞെടുക്കപ്പെടു​േമ്പാൾ ശ്രദ്ധിക്കപ്പെടുന്നത്​ സെക്കൻറ്​ ജെൻറിൽമാൻ എന്ന കമലയുടെ ഭർത്താവ്​കൂടിയാണ്​. രാജ്യത്തി​െൻറ ആദ്യ സെക്കൻഡ്​ ജെൻറിൽമാനാകുന്നത്​ ഡഗ്ലസ് എംഹോഫ് എന്ന 56 കാരനായ അഭിഭാഷകനാണ്​. എംഹോഫ്​ ഒരു ജൂത വംശജനുമാണ്​. ഏതെങ്കിലും ഒരു അമേരിക്കൻ പ്രസിഡൻറി​േൻറയോ വൈസ്​പ്രസിഡൻറി​േൻറയോ ഇണയാകുന്ന ആദ്യ ജൂത വംശജനും എംഹോഫ്​ ത​ന്നെ.

'ഇത് വിശേഷപ്പെ​െട്ടാരു ബഹുമതിയായിരിക്കുമെന്ന് ഞാൻ കരുതുന്നു. ഇത്​ നീതിയിലേക്കുള്ള പ്രവേശനമാണ്​. ഒപ്പം അവസരങ്ങളിലേക്കുള്ള പ്രവേശനവും. ഏറെ പ്രത്യാശയോടെയാണ്​ ഞാനിതിനുവേണ്ടി പ്രവർത്തിക്കുന്നത്​'-കമലയുടെ ഇലക്ഷൻ വിജയത്തിനുമുമ്പ്​ നൽകിയ അഭിമുഖത്തിൽ സെക്കൻഡ്​ ജെൻറിൽമാൻ ആകുന്നത് എങ്ങനെയായിരിക്കുമെന്ന് ചോദിച്ചപ്പോൾ എംഹോഫ് പറഞ്ഞു.

2014ലാണ്​ കമലയും എംഹോഫും വിവാഹിതരാകുന്നത്​. പ്രസിഡൻഷ്യൽ കാമ്പയിനിൽ എംഹോഫ്​ സജീവമായി പ​െങ്കടുത്തിരുന്നു. ഓഗസ്റ്റിൽ കമലയുടെ പ്രചാരണത്തി​െൻറ ഭാഗമാകാൻ എംഹോഫ് ത​െൻറ നിയമ സ്ഥാപനത്തിൽ നിന്ന്​ അവധിയെടുത്തു. അദ്ദേഹത്തി​െൻറ മാതാപിതാക്കളായ മൈക്ക്, ബാർബ് എന്നിവരും പ്രചാരണ പരിപാടിയിൽ പങ്കെടുത്തിരുന്നു.പരമ്പരാഗതമായി ഡെമോക്രാറ്റിക് ശക്തികേന്ദ്രങ്ങളല്ലാത്ത അമേരിക്കൻ സംസ്​ഥാനങ്ങളിൽ ബൈഡ​െൻറ പ്രചാരണങ്ങൾക്ക്​ ചുക്കാൻ പിടിച്ചതും ഇൗ സെക്കൻറ്​ ജെൻറിൽമാനാണ്​. ​


പൂർവ്വകാല ജീവിതം

1964 ൽ ബ്രൂക്​ലിനിലാണ്​ ഡഗ്ലസ് എംഹോഫ് ജനിച്ചത്​. സ്ത്രീകളുടെ ഷൂ ഡിസൈനറായ പിതാവിനൊപ്പം ന്യൂജേഴ്‌സിയിലേക്കും പിന്നീട് ലോസ് ഏഞ്ചൽസിലേക്കും കുടിയേറിയിരുന്നു. കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, നോർത്ത്ബ്രിഡ്​ജ്​, സതേൺ കാലിഫോർണിയ ഗൗൾഡ് സ്​കൂൾ ഓഫ് ലോ എന്നിവയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം വിവിധ സ്ഥാപനങ്ങളിൽ അഭിഭാഷകനായി പ്രവർത്തിച്ചു. മുൻ നിയമ പങ്കാളിയായ ആരോൺ ജേക്കബിക്കൊപ്പം 2000ൽ അദ്ദേഹം സ്വന്തം നിയമ സ്ഥാപനം ആരംഭിച്ചു. 2006 ൽ വെനബിൾ കമ്പനി ഏറ്റെടുത്തു.

കോടീശ്വരനായ അഭിഭാഷകൻ കൂടിയായിരുന്നു അദ്ദേഹം. കമലയെ പരിചയപ്പെടുന്നതിനുമുമ്പ്​ അദ്ദേഹം മറ്റൊരു വിവാഹം കഴിക്കുകയും അതിൽ നിന്ന്​ മോചനം നേടുകയും ചെയ്​തിരുന്നു. ആദ്യ വിവാഹത്തിൽ രണ്ട്​ കുട്ടികളുണ്ട്​. കമലയോടൊപ്പം ചേർന്നപ്പോഴാണ്​ തനിക്ക്​ രാഷ്​ട്രീയമായ കൂടുതൽ ഉൾക്കാഴ്​ച്ച ലഭിച്ചതെന്നും എംഹോഫ്​ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kamala HarrisSecond GentlemanDouglas Emhoffhusband of Kamala
Next Story