അറിഞ്ഞില്ലേ, കഴിഞ്ഞ രാത്രി ചന്ദ്രൻ നമ്മുടെ തൊട്ടടുത്തുണ്ടായിരുന്നു; ഇതാണ് ചിത്രം
text_fields2021 ലെ ആദ്യ സൂപ്പർ മൂണായിരുന്നു കഴിഞ്ഞ രാത്രി കടന്നു പോയത്. പഴുത്തു തുടങ്ങിയ സിന്ദൂര മാമ്പഴം പോലെ ഇന്നലെ രാത്രി മാനത്ത് തിളങ്ങി നിന്നിരുന്ന ചന്ദ്രെൻറ ചിത്രങ്ങൾ പങ്കുവെക്കുന്ന ഹരത്തിലാണ് സാമൂഹിക മാധ്യമങ്ങളിൽ പലരുമിപ്പോൾ. ചന്ദ്രെൻറ തിളങ്ങി നിൽക്കുന്ന ചിത്രങ്ങൾ നാഷനൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ (നാസ) യും പങ്കുവെച്ചിട്ടുണ്ട്.
സാധാരണയിലും കവിഞ്ഞ വലിപ്പവും തിളക്കവും തോന്നിച്ച ചന്ദ്രെൻറ ചിത്രങ്ങൾ പങ്കുവെക്കുന്നതിനിടയിൽ എന്താണ് സൂപ്പർ മൂണെന്ന ചർച്ചയും സജീവമാണ്. ചന്ദ്രനൊക്ക ഇങ്ങടുത്തെത്തി, ലോകാവസാനമായി എന്ന അതിശയോക്തി കലർത്തിയ പ്രചരണങ്ങളും ചൂടുപിടിക്കുന്നുണ്ട്.
പൂർണ ചന്ദ്രൻ അതിെൻറ ഭ്രമണപഥത്തിലെ, ഭൂമിയോട് ഏറ്റവും അടുത്ത സ്ഥലത്തെത്തുന്നതാണ് സൂപ്പർ മൂണെന്ന് പറയുന്ന പ്രതിഭാസം. പിങ്ക് നിറത്തിൽ തിളങ്ങി നിൽക്കുന്നതുകൊണ്ട് പിങ്ക് മൂണെന്നും വിളിക്കാറുണ്ട്. ചന്ദ്രെൻറ ഭ്രമണപഥം പൂർണ വൃത്താകൃതിയിലോ ഭൂമിയുടെ അതേ രൂപത്തിലോ അല്ലാത്തതിനാൽ, പല സ്ഥാനത്തുനിന്നും ഭൂമിയിലേക്കുള്ള ദൂരം പലതാണ്. എന്നാലും, സാധാരണയായി ചന്ദ്രനിൽ നിന്ന് ഭൂമിയിലേക്കുള്ള ശരാശരി ദൂരമായി കണക്കാക്കുന്നത് 3,82,900 കിലോ മീറ്ററാണ്. ചില ദിവസങ്ങളിൽ ചന്ദ്രൻ ഭൂമിയോട് അടുക്കുകയും ചില ദിവസങ്ങളിൽ അകലുകയും ചെയ്യും.
ഒാരോ ചന്ദ്ര മാസത്തിലും ഭൂമിയും ചന്ദ്രനും തമ്മിലുള്ള ഇൗ അകലം വ്യത്യാസപ്പെടും. ഏറ്റവും അടുത്തെത്തുന്ന സ്ഥാനവും അകലുന്ന സ്ഥാനവുമൊക്ക ഇങ്ങനെ മാറും. സൂപ്പർ മൂൺ പ്രതിഭാസമുണ്ടാകുേമ്പാൾ ഭുമിയും ചന്ദ്രനും തമ്മിലുള്ള അകലം 358000 കിലോമീറ്ററായി കുറയും.
അടുത്തെത്തുന്ന ചന്ദ്രെൻറ വലുപ്പവും തിളക്കവും കൂടിയതായി തോന്നുക സ്വഭാവികമാണ്. എന്നാൽ, ചന്ദ്രെൻറ ഇൗ വ്യത്യാസങ്ങൾ എല്ലായ്പോയും കണ്ണുകൊണ്ട് തിരിച്ചറിയാനാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.