റഷ്യയുടെ കോവിഡ് വാക്സിനെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് ആരോഗ്യമന്ത്രി മുറാഷ്കോ
text_fields
മോസ്കോ: റഷ്യ വികസിപ്പിച്ചെടുത്ത കോവിഡ് 19 വാക്സിൻ സുരക്ഷിതമല്ലെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് റഷ്യൻ ആരോഗ്യമന്ത്രി മിഖായേൽ മുറാഷ്കോ. വാക്സിൻ സുരക്ഷിതവും ഫലപ്രദവുമല്ലാത്തതിനാൽ അതിനോട് മത്സരിക്കേണ്ടതില്ലെന്ന വാദമാണ് ഉയരുന്നത്. ഇത് തികച്ചും അടിസ്ഥാന രഹിതമാണ്. മനുഷ്യരിൽ പരീക്ഷണം നടത്തിയ ശേഷമാണ് പൊതുഉപയോഗത്തിന് നിയമപരമായ അനുമതി നൽകിയതെന്നും മുറാഷ്കോ പറഞ്ഞു.
രണ്ട് മാസത്തോളം മനുഷ്യരിൽ പരീക്ഷിച്ച ശേഷം റെഗുലേറ്ററി അംഗീകാരം നൽകുന്ന കോവിഡ് -19 വാക്സിൻ കണ്ടെത്തിയ ആദ്യ രാജ്യമായി റഷ്യ മാറിയെന്ന് പ്രസിഡൻറ് വ്‌ളാദിമിർ പുടിൻ ചൊവ്വാഴ്ച അറിയിച്ചിരുന്നു. ഇതിന് അനുമതി നൽകാനുള്ള തീരുമാനത്തിനെതിരെ വൻ വിമർശനമാണുയരുന്നത്. ഇത് 10 ശതമാനം മാത്രമേ വിജയിക്കൂയെന്നും സുരക്ഷക്ക് മുമ്പിൽ ദേശീയ അന്തസുയർത്താനുള്ള ശ്രമം ഭയപ്പെടുത്തുന്നതാണെന്നും മോസ്കോയിലെ ശാസ്ത്രഞ്ജൻമാർ അഭിപ്രായപ്പെട്ടു.
കോവിഡ് -19 നെതിരെ വികസിപ്പിച്ചെടുത്ത വാക്സിൻ സുസ്ഥിര പ്രതിരോധശേഷി നൽകുമെന്ന് റഷ്യൻ പ്രസിഡൻറ് വ്ളാദമിർ പുടിൻ അറിയിച്ചിരുന്നു. സ്വന്തം പെൺമക്കളിൽ ഒരാൾക്ക് കുത്തിവെപ്പ് നൽകിതായും അതിനുശേഷം അവർ സുഖംപ്രാപിച്ചതായും അദ്ദേഹം വിശദീകരിച്ചിരുന്നു.
സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച, ലോകത്തിലെ ആദ്യത്തെ ഉപഗ്രഹമായ സ്പുട്നികിെൻറ സ്മരണാർഥം വാക്സിന് 'സ്പുട്നിക് 5' എന്ന പേരാണ് നൽകിയിരിക്കുന്നത്. എന്നാൽ വാക്സിെൻറ അന്തിമ പരീക്ഷണങ്ങൾ പൂർത്തിയാക്കിയിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടനയിൽ ഉൾപ്പെടെയുള്ള ശാസ്ത്രജ്ഞർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.