ആമസോൺ 18,000 ജീവനക്കാരെ ഒഴിവാക്കും
text_fieldsവാഷിങ്ടൺ: അനിശ്ചിത സാമ്പത്തിക സാഹചര്യത്തിൽ 18000 ജീവനക്കാരെ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് ഓൺലൈൻ വ്യാപാര കമ്പനിയായ ആമസോൺ. യൂറോപ്പിലാണ് കാര്യമായ പിരിച്ചുവിടൽ. കോവിഡ് സമയത്ത് ഡിമാൻഡ് വർധിച്ചതിനാൽ കമ്പനി വൻതോതിൽ റിക്രൂട്ട്മെന്റ് നടത്തിയിരുന്നു. 2020, 2021 വർഷങ്ങളിലായി ആമസോൺ ജീവനക്കാരെ ഇരട്ടിയാക്കിയിരുന്നു. സീസണൽ ജോലിക്കാർ കൂടാതെ ലോകത്താകമാനം ആമസോണിന് 15.4 ലക്ഷം ജീവനക്കാരുണ്ട്.
സി.ഇ.ഒ ആൻഡി ജാസി വിഡിയോ സന്ദേശത്തിലൂടെയാണ് ജീവനക്കാരെ കുറക്കുന്നത് അറിയിച്ചത്. പുറത്താക്കപ്പെടുന്നവർക്ക് പ്രത്യേക അലവൻസും ആരോഗ്യ ഇൻഷുറൻസും വേറെ ജോലി കണ്ടെത്താൻ സഹായവും നൽകുമെന്ന് സി.ഇ.ഒ അറിയിച്ചു. ഒഴിവാക്കപ്പെടുന്നവർക്ക് ജനുവരി 18 മുതൽ അറിയിപ്പ് നൽകും. ടീമിലെ ചിലർ വിവരം ചോർത്തിയതുകൊണ്ടാണ് പെട്ടെന്ന് അറിയിക്കേണ്ടി വന്നതെന്നും വേദനയോടെയാണ് കുറേ ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.