ജോണി ഡെപ്പിന്റെ പീഡനങ്ങൾ വെളിപ്പെടുത്തി നടി ആംബര്‍ ഹേഡ്
text_fieldsവാഷിങ്ടൺ: മുൻ ഭർത്താവ് ജോണി ഡെപ്പിന്റെ ക്രൂരമായ ലൈംഗികാതിക്രമത്തെക്കുറിച്ചു തുറന്നുപറഞ്ഞ് അമേരിക്കന്‍ നടി ആംബര്‍ ഹേഡ്. 58കാരനായ ഡെപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഹേഡ് ഉന്നയിക്കുന്നത്.
കുപ്പി പൊട്ടിച്ച് തന്റെ മുഖത്ത് മുറിവുകളുണ്ടാക്കി വികൃതമാക്കാൻ ശ്രമിച്ചെന്നും ക്രൂരമായ ലൈംഗിക പീഡനങ്ങൾക്ക് ഇരയായതിനെ കുറിച്ചും 36കാരിയായ ഹേഡ് തുറന്നുപറയുന്നു. 'പൈറേറ്റ്സ് ഓഫ് കരീബിയൻ' താരം ജോണി ഡെപ് ശാരീരിക പീഡനത്തിനിരയാക്കി എന്ന ആംബറിന്റെ പരാതിയിൽ വിചാരണ നേരിടുന്നതിനിടെയാണ് ഇക്കാര്യങ്ങൾ താരം വിശദീകരിച്ചത്.
2015ലായിരുന്നു ഇരുവരുടെയും വിവാഹം. 2018 ഡിസംബറിൽ ഗാർഹിക പീഡനത്തെ നേരിടുന്ന വ്യക്തിയാണ് താനെന്ന് 'ദ വാഷിങ്ടൺ പോസ്റ്റി'ൽ എഴുതിയ ലേഖനത്തിൽ ഹേഡ് വെളിപ്പെടുത്തി. എന്നാൽ, പേര് ലേഖനത്തിൽ പരാമർശിച്ചിരുന്നില്ലെങ്കിലും ഡെപ് ഒരു ഗാർഹിക പീഡകനാണെന്ന രീതിയിലുള്ള വാർത്തകൾ പ്രചരിച്ചു. എന്നാൽ, ആരോപണങ്ങൾ ഡെപ് നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.