അമേരിക്ക വംശീയ വിരോധമുള്ള രാജ്യമാണെന്ന് പറയുന്നത് ഫാഷൻ -നിക്കി ഹാലി
text_fieldsവാഷിങ്ടൺ: അമേരിക്ക വംശീയ വിരോധമുള്ള രാഷ്ട്രമാണെന്നത് ഡെമോക്രാറ്റിക് നേതാക്കളുടെ നുണ പ്രചരണമാണെന്ന് റിപ്പബ്ലിക്കൻ നേതാവും യു.എൻ മുൻ അംബാസിഡറുമായ നിക്കി ഹാലി. ഇന്ത്യൻ കുടിയേറ്റക്കാരുടെ അഭിമാനിയായ മകളെന്ന് സ്വയം വിശേഷിപ്പിച്ച നിക്കി ഹാലി, അമേരിക്ക വംശീയമാണെന്ന് പറയുന്നത് ഇപ്പോൾ ഡെമോക്രാറ്റിക് നേതാക്കളുടെ ഫാഷനാണെന്ന് തുറന്നടിച്ചു. റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷനിൽ സംസാരിക്കവെയാണ് ഹാലി തെൻറ ഇന്ത്യൻ വേരുകളെ കുറിച്ചും കുടിയേറ്റ ജീവിതത്തെ കുറിച്ചും വിശദീകരിച്ചത്. അമേരിക്ക ഒരു വംശീയ രാജ്യമല്ല. അത് തനിക്ക് വളരെ വ്യക്തിപരമായ കാര്യമാണെന്നും ഇന്ത്യയിൽ നിന്നും കുടിയേറിയ തങ്ങൾ അമേരിക്കയില്‍ ഒരു ചെറിയ പട്ടണത്തിലാണ് താമസം ആരംഭിച്ചതെന്നും സൗത്ത് കരോലിന ഗവർണറായി രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ട നിക്കി ഹാലി പറഞ്ഞു. ഡെമോക്രാറ്റിക് വൈസ് പ്രസിഡൻറ് സ്ഥാനാർഥിയും ഇന്ത്യൻ വംശജയുമായ കമല ഹാരിസിനെ പ്രതിരോധിക്കുന്ന രീതിയിലാണ് നിക്കി ഹാലി വെർച്വൽ കൺവെൻഷനിൽ സംസാരിച്ചത്.
''ഇത് എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമാണ്. ഞാൻ ഇന്ത്യൻ കുടിയേറ്റക്കാരുടെ അഭിമാനമായ മകളാണ്. അമേരിക്കയിൽ കുടിയേറി ഒരു ചെറിയ തെക്കൻ പട്ടണത്തിൽ താമസമാക്കി. അച്ഛൻ തലപ്പാവ് ധരിച്ചു. അമ്മ സാരി ധരിച്ചു. കറുപ്പും വെളുപ്പും കലർന്ന ഒരു തവിട്ടുനിറത്തിലുള്ള പെൺകുട്ടിയായിരുന്നു ഞാൻ എന്ന ലോകം. അമ്മ വിജയകരമായ ഒരു ബിസിനസ് കെട്ടിപ്പടുത്തു. അച്ഛൻ 30 വർഷം കറുത്ത വർഗക്കാരുെട കോളജിൽ 30 പഠിപ്പിച്ചു. സൗത്ത് കരോലിനയിലെ ആളുകൾ എന്നെ അവരുടെ ആദ്യത്തെ ന്യൂനപക്ഷ വനിതാ ഗവർണറുമായി തെരഞ്ഞെടുത്തു''- ഹാലി പറഞ്ഞു. അമേരിക്കയില്‍ തങ്ങള്‍ വിവേചനവും പ്രായസവും അനുഭവിച്ചിരുന്നു. എന്നാല്‍ തെൻറ മാതാപിതാക്കള്‍ ഒരിക്കലും പരാതി പറഞ്ഞിരുന്നില്ല. അവര്‍ ആരോടും വെറുപ്പ് കാണിച്ചിരുന്നില്ലെന്നും ഹാലി കൂട്ടിച്ചേർത്തു. പാര്‍ട്ടിയിലേക്ക് പുതിയ വോട്ടര്‍മാരെ സ്വാഗതം ചെയ്യവേയാണ് നിക്കി ഹാലി തെൻറ ഇന്ത്യന്‍ വംശപാരമ്പര്യം വിശദീകരിച്ചത്.
അമേരിക്ക ഒരിക്കലും വംശീയ വിരോധമായ രാജ്യമല്ല. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ അമേരിക്ക വംശീയ വിരോധമുള്ള രാജ്യമാണെന്ന് പറയുന്നത് ഒരു ഫാഷനായി മാറിയിരിക്കുകയാണ്. ഇത് വെറും നുണയാണ്. അമേരിക്ക ഒരിക്കലും അത്തരത്തിലുള്ള രാജ്യമല്ല. അമേരിക്ക പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു കഥ പോലെയാണ്. ആ പുരോഗതിക്ക് മേല്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ട സമയമാണ്. സമയമാണിത്. അമേരിക്കയെ കൂടുതൽ സ്വതന്ത്രവും സത്യസന്ധവും എല്ലാവർക്കുമായി മികവുറ്റതുമാക്കി മാറ്റുക- ഹാലി പറഞ്ഞു.
അതേസമയം ബ്ലാക് ലൈവ്‌സ് മാറ്റര്‍ പ്രക്ഷോഭത്തെയും അവര്‍ പിന്തുണച്ചു. ഓരോ കറുത്തവര്‍ഗക്കാരൻെറയും ജീവിതം വിലപ്പെട്ടതാണ്. തങ്ങൾക്ക് രാജ്യത്തിന് വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് അമേരിക്കൻ ജനതക്ക് അറിയാം. അതുകൊണ്ട് തന്നെ ഓരോ കറുത്ത വര്‍ഗക്കാരൻെറ ജീവിതം ഞങ്ങള്‍ക്ക് വിലപ്പെട്ടതാണെന്നും നിക്കി ഹാലി കൂട്ടിച്ചേർത്തു.
അഞ്ച് വർഷം മുമ്പ് കാര്യങ്ങൾ ഇങ്ങനെയായിരുന്നില്ല. 2015 ലെ ചാൾസ്റ്റൺ ചർച്ച് ഷൂട്ടിംഗിൽ ഒമ്പത് കറുത്തവർഗക്കാരാണ് കൊല്ലപ്പെട്ടത്. അന്ന് കറുപ്പും വെളുപ്പും ഡെമോക്രാറ്റും റിപ്പബ്ലിക്കനും എന്ന വേർതിരിവില്ലാതെയാണ് എല്ലാവരും പ്രവർത്തിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
അമേരിക്ക എല്ലാം തികഞ്ഞതല്ല. എന്നാൽ മഹത്തായ തത്ത്വങ്ങൾ തികഞ്ഞതാണ്. നമ്മുക്ക് ഏറ്റവും മോശം ദിവസമാണെങ്കിൽ പോലും അമേരിക്കയിൽ ജീവിക്കാൻ ഭാഗ്യം ലഭിച്ചവരാണ്. അടുത്ത തലമുറക്കായി ആ അനുഗ്രഹം നിലനിർത്തേണ്ട സമയമാണിത്. പ്രസിഡൻറ് ഡൊണാൾഡ് ട്രംപും പാർട്ടിയും ആ ദൗത്യം പൂർത്തീകരിക്കാൻ പ്രതിജ്ഞാബദ്ധരാണ്. അരാജകത്വത്തിലും വെറുപ്പിലും അകപ്പെടാതെ ഒരുമിച്ച് ഒരു ജനതയെ ഉയർത്താനാണ് ശ്രമമെന്നും അതിനായി വെല്ലുവിളികളെ നേരിടാൻ അമേരിക്കക്ക് കരുത്ത് പകരണമെന്നും ഹാലി കൺവെൻഷനിൽ വോട്ടർമാരോട് അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.