അമേരിക്കൻ ശതകോടീശ്വരൻ തോമസ് ലീ ആത്മഹത്യചെയ്തു
text_fieldsന്യൂയോര്‍ക്ക്: പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപത്തിന്റെയും ലിവറേജ് ബൈഔട്ടുകളുടെയും തുടക്കക്കാരനായി അറിയപ്പെടുന്ന അമേരിക്കന്‍ ശതകോടീശ്വരന്‍ തോമസ് ലീയെ (78) സ്വയം വെടിവച്ചു മരിച്ച നിലയില്‍ കണ്ടെത്തി. മാന്‍ഹട്ടനില്‍ അദ്ദേഹത്തിന്റെ ഓഫീസിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയതെന്നു ന്യൂയോര്‍ക്ക് പോസ്‌റ്റ് റിപ്പോര്‍ട്ട് ചെയ്‌തു. ജീവനൊടുക്കാനുള്ള കാരണം വ്യക്‌തമല്ല.
നിക്ഷേപ സ്‌ഥാപനത്തിന്റെ ആസ്‌ഥാനമായ ഫിഫ്‌ത്ത് അവന്യൂ മാന്‍ഹട്ടന്‍ ഓഫീസില്‍ നിന്നു പൊലീസിനു ലഭിച്ച ഫോണ്‍ സന്ദേശത്തില്‍ തോമസ് ലീ സ്വയം വെടിവച്ചു മരിച്ചതായും അദ്ദേഹത്തെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതായും വിവരം ലഭിച്ചു. ഓഫീസിലെ ശൗചാലയത്തിന്റെ തറയില്‍ ഒരു വനിതാ ജീവനക്കാരിയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ മുതൽ കാണാനില്ലായിരുന്നു. തുടര്‍ന്നു ജീവനക്കാരി നടത്തിയ തെരച്ചിലിലാണ് ലീയുടെ മൃതദേഹം കണ്ടെത്തിയത്. 2006 ലാണു ലീ ഇക്വിറ്റി സ്‌ഥാപിച്ചത്. നിരവധി കമ്പനികളുടെ ഡയറക്‌ടര്‍ബോര്‍ഡ് അംഗമായിരുന്നു. ജീവനൊടുക്കാനുള്ള കാരണം വ്യക്‌തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.