തോൽവി അംഗീകരിക്കാത്ത ട്രംപിെൻറ വാദങ്ങൾ ദുർബലം; ബൈഡൻ ലോകനേതാക്കളുമായി സംസാരിച്ചു
text_fieldsവാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ചയായിട്ടും പരാജയം സമ്മതിക്കാതെ നിലവിലെ പ്രസിഡൻറ് ഡോണാൾഡ് ട്രംപ് ആശയക്കുഴപ്പം സൃഷ്ടിക്കുേമ്പാഴും അധികാരകൈമാറ്റത്തിനുള്ള ശ്രമങ്ങളുമായി നിയുക്ത പ്രസിഡൻറ് ജോ ബൈഡനും െഡമോക്രാറ്റിക് പാർട്ടിയും. അമരിക്കൻ ഇലക്ടറൽ സംവിധാനത്തിൽ, വലിയ മാധ്യമ ശൃംഖലകളാണ് പരമ്പരാഗതമായി പ്രസിഡൻറ് തെരഞ്ഞെടുപ്പു ഫലം വിശകലനം ചെയ്ത് ആദ്യം തന്നെ വിജയിയെ പ്രഖ്യാപിക്കാറുള്ളത്. വിജയിയെ പ്രഖ്യാപിക്കുന്ന ഔദ്യോഗിക വിജ്ഞാപനം ആഴ്ചകൾ കഴിഞ്ഞാണ് പുറത്തിറങ്ങാറുള്ളത്.
പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടും തട്ടിപ്പും നടെന്നന്ന ഡോണൾഡ് ട്രംപിെൻറ ബഹളങ്ങൾ കാര്യമില്ലാത്തതാണെന്നാണ് വിദഗ്ധർ പറയുന്നത്. വിവിധ സംസ്ഥാനങ്ങളിൽ 'അനധികൃത' വോട്ടുകൾ എണ്ണിയില്ലായിരുെന്നങ്കിൽ താൻ ജയിക്കുമായിരുെന്നന്ന ട്രംപിെൻറ വാദത്തിന് അദ്ദേഹമോ റിപ്പബ്ലിക്കൻ പാർട്ടിയോ ഒരു തെളിവും ഇതുവരെ മുന്നോട്ടുവെച്ചിട്ടില്ല. മാത്രമല്ല, ട്രംപ് ക്യാമ്പ് നൽകിയ ഡസനിലേറെ പരാതികളിൽ ഒന്നൊഴികെ മറ്റെല്ലാം ഇക്കാരണങ്ങൾകൊണ്ട് കോടതികൾ തള്ളുകയായിരുന്നു. അനുവദിച്ച ഏക ഹരജിയാവട്ടെ, റിപ്പബ്ലിക്കൻ പാർട്ടി ഏജൻറുമാർക്ക് വോട്ടെണ്ണൽ കേന്ദ്രത്തിൽ കുറച്ചുകൂടി സ്വാതന്ത്ര്യം നൽകണമെന്നതായിരുന്നു.
പ്രധാന വാദങ്ങൾ
വോട്ടെടുപ്പു കഴിഞ്ഞ് മൂന്നു ദിവസംവരെ ലഭിക്കുന്ന തപാൽ വോട്ടുകൾ സ്വീകരിക്കാം എന്ന സുപ്രീംകോടതി ഉത്തരവിനെ ട്രംപ് എതിർക്കുന്നു. വോട്ടെടുപ്പു ദിവസം വരെയുള്ള തീയതി രേഖപ്പെടുത്തിയവയാണെങ്കിൽ സ്വീകരിക്കാം എന്നാണ് കോടതി വിധി. മറ്റുള്ള ആരോപണങ്ങൾ നിസ്സാര കാരണങ്ങളാണെന്നും തെരഞ്ഞെടുപ്പ് വിദഗ്ധർ പറയുന്നു.
നാണക്കേട്; എങ്കിലും എല്ലാം
ശരിയാവും –ബൈഡൻ
തെരഞ്ഞെടുപ്പു പരാജയം അംഗീകരിക്കാത്ത, അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നടപടി നാണക്കേടാണെന്നും അതേസമയം, തെൻറ അധികാരമേൽക്കലിന് ഇതു തടസ്സമാകില്ലെന്നും നിയുക്ത പ്രസിഡൻറ് ജോ ൈബഡൻ. താൻ ലോകനേതാക്കളുമായി ആശയവിനിമയം നടത്തിത്തുടങ്ങിയെന്നും അദ്ദേഹം വാഷിങ്ടണിൽ പറഞ്ഞു. ''ട്രംപിെൻറ നടപടി നാണക്കേടാണെന്നതിൽ സംശയമില്ല. പ്രസിഡൻറിെൻറ മഹത്ത്വം നിലനിർത്തുന്നതിൽ ഇതൊട്ടും സഹായകരമാവില്ല. അമേരിക്കയുടെ ജനാധിപത്യ സ്ഥാപനങ്ങൾ ശക്തമാണെന്ന് കരുതുെന്നന്നാണ്, ഞാൻ സംസാരിച്ച ലോക നേതാക്കളെല്ലാം പറഞ്ഞിരിക്കുന്നത്.'' -ബൈഡൻ വിൽമിങ്ടണിൽ പറഞ്ഞു. എന്തൊക്കെയായാലും ജനുവരി 20ഒാടെ എല്ലാം ഫലപ്രാപ്തിയിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുടിയേറ്റ നിയമം പൊളിച്ചടുക്കും
ബൈഡൻ അധികാരമേൽക്കുന്നതോടെ കുടിയേറ്റ നിയമത്തിൽ നാടകീയ തിരുത്തലുകൾ വരുമെന്ന് സൂചന. കുടിയേറ്റവുമായി ബന്ധപ്പെട്ട് തെൻറ മുൻഗാമി ഡോണൾഡ് ട്രംപിെൻറ വിവാദ നടപടികൾ മുഴുവൻ കീഴ്മേൽ മറിക്കുന്ന എക്സിക്യൂട്ടിവ് ഉത്തരവുകളാവും ബൈഡൻ ഭരണകൂടം പുറത്തിറക്കുകയെന്നാണ് നിരീക്ഷകർ പറയുന്നത്. രാജ്യത്തേക്ക് അനധികൃതമായി എത്തിയവരിൽ പ്രായപൂർത്തിയാകാത്തവർക്ക് സംരക്ഷണം നൽകുന്നതും മെക്സിക്കൻ അതിർത്തിയിൽ സർക്കാർ ഫണ്ട് ഉപയോഗിച്ച് മതിൽ നിർമിക്കുന്നത് അവസാനിപ്പിക്കുന്നതുമായ ഉത്തരവുകൾ പുറപ്പെടുവിക്കുമെന്നാണ് വിവരം. അതേസമയം, അമേരിക്കൻ കോൺഗ്രസിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്വാധീനം മറികടന്ന് ബൈഡന് എത്രത്തോളം മുന്നോട്ടു പോകാൻ കഴിയുമെന്ന കാര്യത്തിൽ പലരും സംശയം പ്രകടിപ്പിക്കുന്നുമുണ്ട്.
രാജ്യം വ്യക്തമായ തീരുമാനമെടുത്തു –കമല
പ്രസിഡൻറ് പദത്തിലേക്ക് അമേരിക്കക്കാർ കൃത്യമായ തീരുമാനം എടുെത്തന്നും ജോ ബൈഡൻ അർഥശങ്കക്ക് ഇടയില്ലാത്തവിധം വിജയിച്ചിരിക്കുെന്നന്നും നിയുക്ത വൈസ് പ്രസിഡൻറ് കമല ഹാരിസ്. രാജ്യ ചരിത്രത്തിലെ ഏറ്റവും കൂടിയ വോട്ടു നേടിയാണ് നിലവിലെ പ്രസിഡൻറ് ട്രംപിനെ അദ്ദേഹം പരാജയപ്പെടുത്തിയതെന്നും കമല ന്യൂയോർക് ടൈംസിനോട് പറഞ്ഞു.
''തെരഞ്ഞെടുപ്പ് കഴിഞ്ഞു, നമ്മുടെ രാജ്യം വ്യക്തമായ ഒരു തീരുമാനം എടുത്തുകഴിഞ്ഞു. ബൈഡന് ലഭിച്ച ഓരോ വോട്ടും, ആരോഗ്യപദ്ധതി അവകാശമാണെന്നും ഒരു സവിശേഷാധികാരമല്ലെന്നുമുള്ള പ്രഖ്യാപനമാണ്.'' -അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.