ട്രംപ്-ബൈഡൻ സംവാദത്തിൽ കോവിഡും വംശീയതയും
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിെൻറ അവസാനത്തെ ലൈവ് സംവാദത്തിൽ കോവിഡ് ബാധ കൈകാര്യംചെയ്തതും വംശീയതയും ചർച്ചയായി. കോവിഡ് നിയന്ത്രിക്കാൻ കൂടുതൽ ലോക്ഡൗണുകൾ വേണ്ടിവരുമെന്ന് ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡൻ പറഞ്ഞപ്പോൾ, യു.എസ് വീണ്ടും തുറക്കേണ്ട സമയമായെന്ന നിലപാടാണ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് സ്വീകരിച്ചത്. ബൈഡൻ മകെൻറ ബിസിനസിൽനിന്ന് വ്യക്തിപരമായ നേട്ടങ്ങളുണ്ടാക്കിയെന്ന് ഒരു െതളിവുമില്ലാതെ ട്രംപ് ആരോപിച്ചു.
ട്രംപിെൻറ നികുതി ഇടപാടിലെ പ്രശ്നങ്ങൾ ബൈഡനും ഉയർത്തി. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ബൈഡന് കൃത്യമായ മുന്നേറ്റമുള്ളതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോവിഡ് ഭീഷണിയുള്ളതിനാൽ, 47 ദശലക്ഷം പേർ ഇതിനകം വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. മൊത്തം 230 ദശലക്ഷം വോട്ടർമാരാണ് യു.എസിലുള്ളത്. സെപ്റ്റംബർ 29ന് നടന്ന സംവാദം പരസ്പരം തെറിവിളിയിൽ കലാശിച്ചിരുന്നു. എന്നാൽ, കഴിഞ്ഞദിവസത്തെ സംവാദത്തിൽ അതുണ്ടായില്ല. ഇത് കൂടുതൽ ഔപചാരികത പുലർത്തിയെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.
കോവിഡ് മൂലമുണ്ടായ മരണങ്ങളുടെ ഉത്തരവാദിത്തം ട്രംപിനാണെന്ന് ബൈഡൻ ആരോപിച്ചു. ഇത്രയും മരണങ്ങൾക്ക് കാരണക്കാരനായ ആൾ പ്രസിഡൻറായി തുടരരുതെന്ന് ബൈഡൻ പറഞ്ഞു. ട്രംപ് ഇതിനെ നിസ്സാരവത്കരിച്ചാണ് സംസാരിച്ചത്. കോവിഡിനൊപ്പം ജീവിക്കാൻ അമേരിക്കക്കാർ പഠിച്ചുവെന്ന് ട്രംപ് പറഞ്ഞപ്പോൾ, നമ്മൾ കോവിഡിനൊപ്പം മരിക്കുകയാണെന്ന് ബൈഡൻ പരിഹസിച്ചു. ആധുനിക ചരിത്രം കണ്ട ഏറ്റവും വംശീയവാദിയായ പ്രസിഡൻറാണ് ട്രംപ് എന്ന് ബൈഡൻ ആരോപിച്ചു. വംശീയതയുടെ ഓരോ സ്ഫുലിംഗത്തിലും എണ്ണയൊഴിക്കുകയാണ് ട്രംപെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ നിൽക്കുന്നവരിൽ ഒട്ടും വംശീയതയില്ലാത്ത ആളാണ് താനെന്നും വംശീയവിരുദ്ധ പ്രക്ഷോഭകരുടെ വിമർശനത്തിന് കാരണമായ 1994ലെ കുറ്റകൃത്യ ബിൽ തയാറാക്കാൻ സഹായിച്ചയാളാണ് ബൈഡനെന്നും ട്രംപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.