മണലിൽ തല പൂഴ്ത്തുന്ന ഉഭയജീവിക്ക് ട്രംപിെൻറ പേര്
text_fieldsലണ്ടൻ: പുതുതായി കണ്ടെത്തിയ, മണലിൽ തലപൂഴ്ത്തിക്കഴിയുന്ന കാഴ്ചയില്ലാത്ത ഉഭയജീ വിക്ക് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പേര്. ആഗോളതാപനവും കാലാവസ്ഥ വ്യത ിയാനവും നിയന്ത്രിക്കുന്നതിൽ ട്രംപ് പ്രതിലോമ നിലപാടുമായി മുന്നോട്ടുപോകുന്നതാ ണ് പേരിടലിന് കാരണമായത്. ബ്രിട്ടൻ ആസ്ഥാനമായ എൻവിറോബിൽസ് എന്ന കമ്പനിയാണ് േപര് പ്രഖ്യാപിച്ചത്.
ഡെർമോഫിസ് ഡോണൾഡ് ട്രംപി എന്നാണ് ജീവിയുടെ മുഴുവൻ പേര്. പേരിടാനുള്ള അവകാശം കമ്പനി ലേലത്തിൽ നേടിയെടുക്കുകയായിരുന്നു. കമ്പനി ഉടമയായ െഎഡൻ ബെൽ എന്നയാളാണ് പേര് നിർദേശിച്ചത്. തീരുമാനം അന്തിമമാകുന്നതിന് ചില കടമ്പകൾ കൂടിയുണ്ടെങ്കിലും മുമ്പും അമേരിക്കൻ പ്രസിഡൻറുമാരുടെ പേരുകൾ ജീവികൾക്ക് നൽകിയതിനാൽ തടസ്സമുണ്ടാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
കാഴ്ചയില്ലാത്ത ജീവിയുടെ മണലിൽ തലപൂഴ്ത്തി നിൽക്കുന്ന സ്വഭാവം ട്രംപിെൻറ ആഗോളതാപന വിഷയത്തിലെ നിലപാടുമായി യോജിക്കുന്നതാണെന്ന് ബെൽ പറഞ്ഞു. 10െസ.മീ നീളമുള്ള പാമ്പിെൻറ രൂപത്തിലുള്ള ജീവിയെ പാനമയിൽ ഒരു പറ്റം ശാസ്ത്രജ്ഞരാണ് കണ്ടെത്തിയത്. പുതിയതായി കണ്ടെത്തിയ ജീവിക്ക് ട്രംപിെൻറ മുടിയും പുരികവും ചേർത്തുള്ള ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.