Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹെയ്​തിയിൽ 5.9...

ഹെയ്​തിയിൽ 5.9 തീവ്രതയിൽ ഭൂചലനം; 11 മരണം

text_fields
bookmark_border
ഹെയ്​തിയിൽ 5.9 തീവ്രതയിൽ ഭൂചലനം; 11 മരണം
cancel

പോ​ർ​​ടോ പ്രി​ൻ​സ്​​: കരീബിയൻ രാ​ഷ്​​ട്ര​മാ​യ ഹെയ്​തിയിലുണ്ടായ ഭൂ​ച​ല​ന​ത്തി​ല്‍ 11 പേർ മരിച്ചു. 100ല​ധി​കം പേ​ര്‍ക്ക് പ​രി​ക്കേ​റ്റു. ഇന്നലെ രാത്രിയുണ്ടായ ഭൂകമ്പം റിക്​ടർ സ്​കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി. കെട്ടിടങ്ങൾ തകർന്നതുൾപ്പെടെ നിരവധി നാശനഷ്​ടവും രേഖപ്പെടുത്തി.

ഹെ​യ്തി​യി​ലെ പോ​ർ​ട്ട്-​ഡെ-​പെ​യ്​​ക്സി​ൽ​നി​ന്നു 12 ​െമെ​ലു​ക​ൾ മാ​റി വ​ട​ക്കു​പ​റി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലാ​ണ് ഭൂ​ച​ല​ന​ത്തി​​​​െൻറ പ്ര​ഭ​വ​കേ​ന്ദ്രം. 11 മരണം സ്​ഥിരീകരിച്ചതായി സർക്കാർ വക്​താവ്​ അറിയിച്ചു. ദുരന്ത പ്രതികരണ സേന അടിയന്തര നടപടികൾക്കായി രംഗത്തുണ്ട്​. ഞാ​യ​റാ​ഴ്​​ച​യാ​ണ്​ വ​ട​ക്ക​ന്‍ ഹെ​യ്തി​യി​ല്‍ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്.

ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ഹെ​യ്തി പ്ര​സി​ഡ​ൻ​റ്​ ജൊ​വ​ന​ല്‍ മോ​യി​സ് അ​റി​യി​ച്ചു. സു​ര​ക്ഷാ​വി​ഭാ​ഗ​വും എ​ല്ലാ പ്രാ​ദേ​ശി​ക സ​ർ​ക്കാ​ർ ഘ​ട​ക​ങ്ങ​ളും സ​ർ​വ സ​ജ്ജ​മാ​ണെ​ന്നും അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ കു​റി​ച്ചു.

2010ൽ ഉണ്ടായ ഭൂകമ്പത്തിൽ രണ്ടുലക്ഷം പേർ കൊല്ലപ്പെടുകയും മൂ​ന്നു​ല​ക്ഷം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെയ്​തതിനു ശേഷമുണ്ടായ ഏറ്റവും ശക്​തിയേറിയ ഭൂചലനമാണിത്​. ജനങ്ങൾ ഭയചകിതരാകരുതെന്ന്​ പ്രസിഡൻറ്​ ജൊവെനൽ മോയ്സെ ട്വിറ്ററിലൂടെ അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earthquakeHaitiworld newsmalayalam news
News Summary - 11 dead as 5.9 magnitude earthquake hits Haiti - World News
Next Story