ആഹാരം നൽകാതെ വർഷങ്ങളോളം 13 കുട്ടികളെ കെട്ടിയിട്ടു; രക്ഷിതാക്കാൾ അറസ്റ്റിൽ
text_fieldsകാലിഫോർണിയ: കുട്ടിൾക്ക് പോഷകാഹാരം നൽകാതെ വീട്ടിലെ ഇരുട്ടുമുറിയിലെ കട്ടിലിൽ കെട്ടിയിട്ട രക്ഷിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കാലിഫോർണിയയിലാണ് സംഭവം. 57കാരനായ ഡേവിഡ് അലൻ ടർപിനും 49കാരി ലൂയിസ് അന്ന ടർപിനുമാണ് അറസ്റ്റിലായത്.
13 മക്കളെയാണ് വീട്ടിനുള്ളിൽ കെട്ടിയിട്ടിരുന്നത്. കൂട്ടത്തിെല 17കാരി വീട്ടിൽ നിന്ന് രക്ഷപ്പെട്ട് പുറത്തെത്തി െപാലീസിനെ വിവരമറിയിക്കുകയായിരുന്നു. 17 വയസുകാരിെയ കണ്ടാൽ 10 വയസേ തോന്നുമായിരുന്നുള്ളൂവെന്ന് പൊലീസ് പറഞ്ഞു. വീട്ടിനുള്ളിൽ കെട്ടിയിട്ട 12 കുട്ടികളിൽ ഏഴുപേർ മുതിർന്നവരാണെന്ന് െപാലീസ് പറഞ്ഞു. 18 വയസിനും 29നും ഇടയിലുള്ളവരാണ് ഇവർ. രക്ഷിക്കാൻ ചെല്ലുേമ്പാൾ എല്ലാം കുട്ടികളാണെന്നായിരുന്നു കരുതിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. എല്ലാവർക്കും പോഷകാഹാരക്കുറവ് ഉണ്ട്. വൃത്തിഹീനമായ അവസ്ഥയിലായിരുന്നു എല്ലാവരും കഴിഞ്ഞിരുന്നത്.
എന്നാൽ കുട്ടികളെ കെട്ടിയിട്ടതിന് പ്രത്യേകിച്ച് കാരണമൊന്നും രക്ഷിതാക്കൾ വ്യക്തമാക്കിയിട്ടില്ല. ഇരുവർക്കുമെതിരെ കുട്ടികൾക്കെതിരായ പീഡനക്കുറ്റം ചുമത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.