അമേരിക്ക വിസ ഇളവ് പദ്ധതി കർശനമാക്കുന്നു
text_fieldsവാഷിങ്ടൺ: രാജ്യത്തേക്കുള്ള തീവ്രവാദികളുടെ പ്രവേശം തടയുന്നതിനായി സൗഹൃദരാജ്യങ്ങൾക്കുള്ള വിസ ഇളവ് പദ്ധതി (വി.ഡബ്ല്യു.പി) യു.എസ് കർശനമാക്കുന്നു. പദ്ധതിപ്രകാരം സുഹൃദ്ബന്ധമുള്ള 38 രാജ്യങ്ങളിലെ യാത്രക്കാർക്ക് വിസയില്ലാതെ 30 ദിവസം അമേരിക്കയിൽ കഴിയാം. 20 ദശലക്ഷം യാത്രക്കാരാണ് പ്രതിവർഷം ഈ പദ്ധതിപ്രകാരം അമേരിക്ക സന്ദർശിക്കുന്നത്. വിസയില്ലാത്തവർക്ക് രാജ്യത്തേക്ക് പ്രവേശം നൽകേണ്ടെന്നാണ് പ്രധാന തീരുമാനങ്ങളിലൊന്ന്. പാരിസ് ആക്രമണത്തിെൻറ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പുതിയ തീരുമാനം. മിക്ക യൂറോപ്യൻ രാജ്യങ്ങളിലെ പൗരന്മാർക്കും അമേരിക്കയിലേക്ക് പ്രവേശിക്കാൻ വിസ വേണമെന്നില്ല.
വിസ നിയമങ്ങൾ കർക്കശമാക്കുന്നതോടെ ഇന്ത്യയിൽനിന്ന് പോകുന്നവർ ബുദ്ധിമുട്ടിലാകും. ഇന്ത്യക്കാർക്ക് വിസ നൽകുന്നത് കർശന സുരക്ഷാ പരിശോധനക്കുശേഷമാകുമെന്ന് അധികൃതർ പറയുന്നു. അമേരിക്കയിലേക്ക് പ്രവേശിക്കുന്നവരെ കൃത്യമായി മനസ്സിലാക്കുകയും മോഷ്ടിച്ച പാസ്പോർട്ട് ഉപയോഗിച്ച് അനധികൃതമായി പ്രവേശിച്ച് ആക്രമണം നടത്താനുള്ള സാധ്യത ഇല്ലാതാക്കുകയുമാണ് വിസ നിയന്ത്രണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് അറിയിച്ചു. യൂറോപ്യൻ സഖ്യ രാഷ്ട്രങ്ങളുമായി വിവരങ്ങൾ പങ്കിടുന്നത് സുഗമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരു വർഷമായി ഈ പദ്ധതിപ്രകാരം രാജ്യത്തെത്തുന്നവരെ കർശനമായ സുരക്ഷാ പരിശോധനക്ക് വിധേയമാക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു. പരിശോധന കൂടുതൽ കർശനമാക്കാൻ ഇലക്ട്രോണിക് സാങ്കേതികവിദ്യകൾ കൂടുതൽ ശക്തമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.