99 ശതമാനം ഒാഹരിയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നീക്കിവെച്ച് സുക്കർബർഗ്
text_fieldsസാൻഫ്രാൻസിസ്കോ: തന്‍റെയും ഭാര്യയുടെയും ഫേസ്ബുക്കിലെ 99 ശതമാനം ഒാഹരിയും ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി നീക്കിവെക്കുന്നതായി ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് മകളുടെ ജനന വാര്‍ത്ത ലോകത്തെ അറിയിച്ചതിനൊപ്പമാണ് സുക്കര്‍ബര്‍ഗിന്റെ പുതിയ പ്രഖ്യാപനം. ഫേസ്ബുക്ക് പേജില്‍ മകള്‍ക്കായി എഴുതിയ കത്തിലാണ് സുക്കര്‍ബര്‍ഗ് ഇക്കാര്യം അറിയിച്ചത്.
മാക്സ് എന്നാണ് പെൺകുഞ്ഞിന്‍റെ പേര്. സുക്കർബർഗിന്‍റെയും ഭാര്യ പ്രിസ്കില്ല ചാനുവിന്‍റെയും ഓഹരിയുടെ മൂല്യം ഏകദേശം 4500 കോടി ഡോളർ വരും. മകളുടെ ജനനത്തോടനുബന്ധിച്ച് ഫേസ്ബുക്കിൽ നിന്ന് മൂന്നുമാസത്തെ അവധിയെടുത്തിരിക്കുകയാണ് സുക്കർബർഗ്.
'നീ ഞങ്ങള്‍ക്ക് നല്‍കുന്ന പ്രതീക്ഷ എത്രത്തോളമെന്ന് വിവരിക്കാന്‍ വാക്കുകളില്ലെന്ന' ആമുഖത്തോടെയാണ് സുക്കര്‍ബര്‍ഗ് കത്ത് തുടങ്ങുന്നത്. വരുന്ന തലമുറക്ക് ജീവിക്കാന്‍ ലോകത്തെ കൂടുതല്‍ മനോഹരമായ ഒരിടമാക്കി മാറ്റണമെന്നാണ് ആഗ്രഹമെന്ന് സുക്കര്‍ബര്‍ഗ് കത്തില്‍ പറയുന്നു. ഇനീഷ്യേറ്റീവ് എന്ന സന്നദ്ധ സംഘടനക്കാണ് ഒാഹരികൾ നൽകുന്നത്.
കുട്ടികള്‍ക്ക് ലോകത്ത് തുല്യത ഉറപ്പുവരുത്തുക, അവരുടെ വിദ്യാഭ്യാസം ഉറപ്പ് വരുത്തുക, ആരോഗ്യ സുരക്ഷ എന്നിവ ഉറപ്പുവരുത്തുകയാണ് സംഘടനയുടെ ലക്ഷ്യം. മകള്‍ മാക്സിനോടും ഭാര്യയോടുമൊപ്പമുള്ള ഫോട്ടോയും സുക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.