കാലിഫോര്‍ണിയ ആക്രമണം നടുക്കം മാറാതെ പ്രതികളുടെ ബന്ധുക്കള്‍
text_fieldsന്യൂയോര്‍ക്: കാലിഫോര്‍ണിയ കൂട്ടക്കൊലയുണ്ടാക്കിയ നടുക്കത്തില്‍നിന്നും കുടുംബം ഇതുവരെ മോചിതരായില്ല. ‘അയാള്‍ എന്തിനിത് ചെയ്തുവെന്ന് മനസ്സിലാകുന്നില്ല’ -സയ്യിദ് റിസ്വാന്‍ ഫാറൂഖിന്‍െറ സഹോദരി ഭര്‍ത്താവ് ഫര്‍ഹാന്‍ഖാന്‍ വാര്‍ത്താസമ്മേളനത്തിടെ അറിയിച്ചു. ഏറ്റവും ഒടുവിലായി ഹര്‍ഹാന്‍ഖാന്‍ ഫാറൂഖുമായി സംസാരിച്ചത് ഒരാഴ്ചമുമ്പാണ്. മാതൃകാ കുടുംബജീവിതം നയിക്കുകയായിരുന്ന ദമ്പതികള്‍ ഇത്തരമൊരു കൃത്യം ചെയ്തുവെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ളെന്ന് ഫാറൂഖിന്‍െറ സഹോദരി സൈറാഖാന്‍ സി.ബി.സി ന്യൂസിനോട് പറഞ്ഞു. കൂട്ടക്കൊല നടന്ന സാന്‍ ബെര്‍ണാര്‍ഡിനോ യിലെ ഇന്‍ലാന്‍ഡ് റീജനല്‍ സെന്‍റര്‍ ആരോഗ്യ കേന്ദ്രത്തില്‍ ഓഫിസറായി ജോലിചെയ്തിരുന്ന ഫാറൂഖ് ശാന്തസ്വഭാവിയായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.
പാകിസ്താനില്‍ ജനിച്ച തഷ്ഫീന്‍ മാലിക് 20 വര്‍ഷം സൗദി അറേബ്യയിലാണ് കഴിഞ്ഞത്. ഒരു വെബ്സൈറ്റിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പരിചയം വിവാഹത്തിലത്തെി. 2014ല്‍ ഇരുവരും യു.എസിലേക്ക് വന്നു. കഴിഞ്ഞ വര്‍ഷം ഒരാഴ്ച ദമ്പതികള്‍ സൗദിഅറേബ്യയില്‍ തങ്ങിയതായും ന്യൂയോര്‍ക് ടൈംസ് ക്വാട്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സൗദിയില്‍നിന്ന് തിരിച്ചത്തെിയതു മുതല്‍ ഫാറൂഖില്‍ മാറ്റങ്ങളുണ്ടായിരുന്നതായി സഹപ്രവര്‍ത്തകന്‍ ക്രിസ്ത്യന്‍ വാദിക് പറയുന്നു. എന്നാല്‍, അന്തര്‍മുഖനും കടുത്ത മതവിശ്വാസിയുമായ ഫാറൂഖില്‍ സംഭവിച്ച മാറ്റങ്ങള്‍ കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞില്ല.
തഷ്ഫീന്‍ മിടുക്കിയായിരുന്നു എന്ന് ബഹാവുദ്ദീന്‍ സകരിയ യൂനിവേഴ്സിറ്റി ഫാര്‍മസി വിഭാഗം പ്രഫസര്‍ സയ്യിദ് നിസാര്‍ ഹുസൈന്‍ ഷാ പറയുന്നു. എപ്പോഴും ശിരോവസ്ത്രം ധരിച്ചിരുന്നതുകൊണ്ട് അവളെ ഓര്‍ക്കാന്‍ പ്രയാസമില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച നടന്ന കൂട്ടക്കൊലയില്‍ 14 പേരാണ് കൊല്ലപ്പെട്ടത് ആക്രമണത്തിന് തീവ്രവാദമാണെന്ന നിഗമനത്തിലാണ് പൊലീസ് അനേഷണം തുടരുന്നത്. അവര്‍ ഉപയോഗിച്ച തോക്ക് യു.എസില്‍നിന്ന് നിയമവിരുദ്ധമായി വാങ്ങിയതാണെന്നും പൊലീസ് കണ്ടത്തെി. എന്നാല്‍, ഇവര്‍ക്ക് തീവ്രവാദ പശ്ചാത്തലമുണ്ടെന്ന തെളിവുകള്‍ ലഭിച്ചിട്ടില്ളെന്ന് അഭിഭാഷകരായ ഡേവിഡ് ചെസ്ല്യും മുഹമ്മദ് അബൂര്‍ഷെയ്ദും പറയുന്നു. യാഥാസ്ഥിതികയായ തഷ്ഫീന്‍ പുരുഷന്മാരുമായി അകലം പാലിച്ചിരുന്നതായും ചെസ്ല്യും ഓര്‍ക്കുന്നു. ആക്രമണം നടന്ന ദിവസംഐ.എസിന് അനുകൂലമായി തഷ്ഫീന്‍ ഫേസ്ബുകില്‍ പോസ്റ്റ് ചെയ്തത് പൊലീസ് കണ്ടത്തെി.
അതിനിടെ പ്രതികള്‍ അനുയായികളാണെന്ന് ഐ.എസ് അവകാശപ്പെട്ടു. പൊലീസുമായുണ്ടായ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട തഷ്ഫീന്‍ മാലികും സയ്യിദ് റിസ്വാന്‍ ഫാറൂഖും രക്തസാക്ഷികളാണെന്നും സംഘം പ്രകീര്‍ത്തിച്ചു. അല്‍ബയാന്‍ റേഡിയോസ്റ്റേഷനിലെ സന്ദേശംവഴിയായിരുന്നു ഐ.എസ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ഐ.എസിന്‍െറ അവകാശവാദം തികഞ്ഞ അവസരവാദമാണെന്ന് ഭീകരവിരുദ്ധ സ്ക്വാഡിലെ ചാര്‍ലി വിന്‍റര്‍ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.