ഇറാഖിലും സിറിയയിലും കരയുദ്ധത്തിനില്ല –ഒബാമ
text_fields
വാഷിങ്ടണ്‍: ഇറാഖിലും സിറിയയിലും കരയുദ്ധത്തിനില്ളെന്ന് യു.എസ് പ്രസിഡന്‍റ് ബരാക് ഒബാമ. ഐ.എസ് പോലുള്ള തീവ്രവാദി ഗ്രൂപ്പുകളും അമേരിക്കയെ യുദ്ധത്തിലേക്ക് തള്ളിവിടണം എന്നാണ് ആഗ്രഹിക്കുന്നത്.
ഓവല്‍ ഓഫിസില്‍ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഒബാമ. ഐ.എസ് അടക്കമുള്ള തീവ്രവാദ സംഘങ്ങള്‍ക്കെതിരെ പോരാട്ടം ശക്തമാക്കുമെന്ന് തീവ്രവാദത്തിനെതിരായി രാജ്യം പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. നിരപരാധികളെ കൊന്നൊടുക്കുന്ന തീവ്രവാദികളെ പിടികൂടാന്‍ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തും. അമേരിക്കയുടെ യുദ്ധം ഇസ്ലാമിനോടല്ല. ഐ.എസ് സംസാരിക്കുന്നത് മുസ്ലിം ജനതക്കുവേണ്ടിയല്ല. അവര്‍ ക്രിമിനലുകളും കൊലപാതകികളുമാണ്.
ഐ.എസ് ഇസ്ലാമിനെയല്ല പ്രതിനിധാനം ചെയ്യുന്നതെന്നും 14 മിനിറ്റ് നീണ്ട പ്രസംഗത്തിനിടെ ഒബാമ സൂചിപ്പിച്ചു. കാലിഫോര്‍ണിയ വെടിവെപ്പിനുശേഷം അമേരിക്കയില്‍ മുസ്ലിംകള്‍ക്കെതിരെ വിവേചനത്തിനെതിരെ ഒബാമ മുന്നറിയിപ്പ് നല്‍കി.
കാലിഫോര്‍ണിയ വെടിവെപ്പ് ഭീകരാക്രമണമാണ്. അമേരിക്കക്കും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കും എതിരെ യുദ്ധം നയിക്കാന്‍ ആവശ്യപ്പെടുന്ന തരത്തില്‍ ഇസ്ലാമിനെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് ആക്രമണത്തിലൂടെ ദമ്പതികള്‍ ചെയ്തത്.
ആയുധങ്ങള്‍ കൈവശംവെക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ശക്തിപ്പെടുത്തും. രാജ്യത്ത് സുരക്ഷാപരിശോധനകള്‍ കൂടുതല്‍ ശക്തമാക്കും. കാലിഫോര്‍ണിയ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ രാജ്യം തീവ്രവാദ ആക്രമണങ്ങള്‍ കുറക്കാനുള്ള എല്ലാവിധ പരിശ്രമങ്ങളും നടത്തിവരുകയാണ്.
പ്രസിഡന്‍റായി ചുമതലയേറ്റശേഷം മൂന്നാമത്തെതവണയാണ് ഓവല്‍ ഓഫിസില്‍നിന്ന് ഒബാമ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ദേശീയപ്രാധാന്യമുള്ള വിഷയങ്ങള്‍ വരുമ്പോഴെ ഇത്തരം പ്രസംഗം നടത്താറുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.