വെനിസ്വേലയില്‍ സര്‍ക്കാറിനോട് പ്രസിഡന്‍റ് രാജി ആവശ്യപ്പെട്ടു
text_fields
കറാക്കസ്: തെരഞ്ഞെടുപ്പ് പരാജയത്തത്തെുടര്‍ന്ന് പ്രസിഡന്‍റ് നികളസ് മദൂറോ മന്ത്രിസഭയുടെ രാജി ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന് നിയമസഭയില്‍ വ്യക്തമായ ഭൂരിപക്ഷം കിട്ടിയ സാഹചര്യത്തിലാണ് രാജി ആവശ്യപ്പെട്ടത്. ലോകത്തെ വലിയ എണ്ണ രാജ്യങ്ങളിലൊന്നായ വെനിസ്വേല പണം സാമൂഹിക ക്ഷേമത്തിനാണ് വിനിയോഗിച്ചിരുന്നത്. എന്നാല്‍, എണ്ണവിലയിടിവ് രാജ്യത്തെ സാമ്പത്തികനില താറുമാറാക്കിയതോടെയാണ് ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ കനത്ത തിരിച്ചടി നല്‍കിയത്. 167 സീറ്റുകളില്‍ 112ലും എം.യു.ഡി വിജയിച്ചതായി തെരഞ്ഞെടുപ്പ് കമീഷന്‍ അംഗീകരിച്ചു. 55 സീറ്റുകള്‍ സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്ക് ലഭിച്ചു. തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം നേടിയതോടെ ജനഹിത പരിശോധന, ഭരണഘടന ഭേദഗതി, മുതിര്‍ന്ന ജഡ്ജിയുടെ നിയമനമാറ്റം എന്നിവ പ്രതിപക്ഷത്തിന് കഴിയും. മദൂറോയെ സ്ഥാനഭ്രഷ്ടനാക്കാനും പ്രതിപക്ഷത്തിന് അധികാരമുണ്ട്. എന്നാല്‍, അത് പരിഗണനയിലില്ളെന്ന് എം.യു.ഡി നേതാവ് ജീസസ് ടൊറാല്‍ബ മാധ്യമങ്ങളോട് പറഞ്ഞു.
ദേശീയ ഐക്യം രൂപപ്പെടുത്തുകയും സാമ്പത്തികവും സാമൂഹികവുമായ അടിയന്തരാവസ്ഥയെ നേരിടുകയും ചെയ്യുക എന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനുവരി അഞ്ചിന് പുതിയ ഭരണാധികാരികള്‍ ചുമതലയേല്‍ക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.