ചൊവ്വയുടെ അന്തരീക്ഷ നഷ്ടത്തിന് കാരണം സൗരവാതം
text_fieldsഓക്സിജനും കാര്‍ബണും തുടര്‍ച്ചയായി നഷ്ടപ്പെടുന്നത് ജലത്തിന്‍െറ സാന്നിധ്യം ഇല്ലാതാക്കിയെന്ന് മാവെന്‍ ശാസ്ത്രജ്ഞന്‍ ഡേവ് ബ്രെയിന്‍
വാഷിങ്ടണ്‍: ജീവസാന്നിധ്യത്തിന് അവസരമൊരുക്കി ചൊവ്വയില്‍ സമൃദ്ധമായുണ്ടായിരുന്ന ജലവും സാന്ദ്രമായ കാലാവസ്ഥയും മാറ്റിമറിച്ചത് സൗരവാതങ്ങളെന്ന് നാസ. ഗ്രഹത്തെ ചുറ്റുന്ന നാസയുടെ ബഹിരാകാശ വാഹനമായ മാവെനാണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്. ഇപ്പോഴും പ്രതിദിനം 100 ഗ്രാം അന്തരീക്ഷ വായു സൗരവാതങ്ങള്‍മൂലം ചൊവ്വക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഓക്സിജനും കാര്‍ബണും തുടര്‍ച്ചയായി നഷ്ടപ്പെടുന്നത് ജലത്തിന്‍െറ സാന്നിധ്യം ഇല്ലാതാക്കിയെന്ന് മാവെന്‍ ശാസ്ത്രജ്ഞന്‍ ഡേവ് ബ്രെയിന്‍ പറഞ്ഞു.
ചൊവ്വ മനുഷ്യവാസത്തിന് യോഗ്യമാണോയെന്ന പരിശോധനയാണ് മാവെന്‍ പ്രധാനമായും നിര്‍വഹിക്കുന്നത്. കൂടുതല്‍ പഠനങ്ങള്‍ക്കായി പുതിയ പേടകം അടുത്ത വര്‍ഷം മാര്‍ച്ചില്‍ നാസ വിക്ഷേപിക്കുന്നുണ്ട്. 2030കളില്‍ മനുഷ്യരെ ചുവന്ന ഗ്രഹത്തിലത്തെിക്കാന്‍ നാസ ലക്ഷ്യമിടുന്നു.
ചൊവ്വയിലെ താഴ്വരകളില്‍ ഉപ്പുജലം ഇറ്റിവീഴുന്നതിന്‍െറ തെളിവുകള്‍ ഒരു മാസം മുമ്പ് നാസ പുറത്തുവിട്ടിരുന്നു. ജീവന് അനുകൂലമായ അന്തരീക്ഷം നിലനിന്ന് ചൊവ്വ ദശലക്ഷക്കണക്കിന് വര്‍ഷങ്ങളിലൂടെയാണ് പുതിയ മാറ്റങ്ങളിലത്തെിയതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.