ആക്രമണ ഭീഷണി: പൗരന്മാര്‍ക്ക് അമേരിക്കയുടെ ആഗോള ജാഗ്രതാനിര്‍ദേശം
text_fieldsവാഷിങ്ടണ്‍: വര്‍ധിച്ചു വരുന്ന ഭീകരാക്രമണ ഭീഷണികളുടെ പശ്ചാത്തലത്തില്‍ അമേരിക്ക പൗരന്മാര്‍ക്ക് ആഗോള ജാഗ്രതാ നിര്‍ദേശം നല്‍കി. ഐ.എസ്, അല്‍ഖാഇദ, ബോകോ ഹറാം തുടങ്ങിയ ഭീകര സംഘടനകള്‍ വിവിധയിടങ്ങളില്‍ ആക്രമണം തുടരുമെന്നും ജാഗ്രത പാലിക്കണമെന്നും യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്‍റ് അറിയിച്ചു.
ജനത്തിരക്കേറിയ നഗരങ്ങളിലൂടെയുള്ള സഞ്ചാരം ഒഴിവാക്കണമെന്നും വിനോദസഞ്ചാര സീസണുകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നുമാണ് പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. 2016 ഫെബ്രുവരി 24 വരെ ജാഗ്രതാ നിര്‍ദേശം തുടരുമെന്നും അവര്‍ അറിയിച്ചു. പാരിസ്, റഷ്യ, മാലി ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശം. എന്നാല്‍, അമേരിക്കന്‍ പൗരന്മാരെ മാത്രം ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളുണ്ടാകുമെന്ന് വിശ്വസിക്കുന്നില്ളെന്ന് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്‍റ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ഒറ്റപ്പെട്ട ആക്രമണങ്ങളെ മുന്‍നിര്‍ത്തിയാണ് സുരക്ഷാ നിര്‍ദേശം. സാധാരണയായി പ്രശ്ന ബാധിത രാജ്യങ്ങളില്‍ അമേരിക്കന്‍ സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്‍റ് പൗരന്മാര്‍ക്ക് ഇത്തരം ജാഗ്രതാ നിര്‍ദേശം നല്‍കാറുണ്ടെങ്കിലും ആഗോള ജാഗ്രതാ നിര്‍ദേശം നല്‍കുന്നത് അപൂര്‍വമാണ്. അടുത്ത ലക്ഷ്യം അമേരിക്കയാണെന്ന തരത്തില്‍ നിരവധി വിഡിയോകള്‍ ഐ.എസ് പുറത്തുവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.