യു.എസില്‍ സിഖ് സൈനികന് താടിയും തലപ്പാവും ധരിക്കാം
text_fieldsവാഷിങ്ടണ്‍: സിഖ് അമേരിക്കന്‍ സൈനികോദ്യോഗസ്ഥരുടെ ആചാരവേഷം അംഗീകരിച്ചുകൊണ്ടുള്ള സുപ്രധാന തീരുമാനം യു.എസ് സൈന്യം നടപ്പാക്കി. സിഖ് അമേരിക്കന്‍ സൈനികോദ്യോഗസ്ഥനായ ക്യാപ്റ്റന്‍ സിമൃത്പാല്‍ സിങ്ങിനാണ് വിശ്വാസപ്രകാരമുള്ള താടിയും തലപ്പാവും ധരിച്ചുകൊണ്ട് സേവനം നടത്താന്‍ സൈന്യം അനുമതി നല്‍കിയത്.
താടിയും തലപ്പാവും ധരിക്കുന്ന തന്നെ വിവേചനപരമായ നടപടികള്‍ക്ക് വിധേയമാക്കുന്നതായി ഇദ്ദേഹം കഴിഞ്ഞമാസം പ്രതിരോധവകുപ്പിന് പരാതിനല്‍കിയിരുന്നു. ഹെല്‍മറ്റ്, ഗ്യാസ്മാസ്ക് തുടങ്ങിയവയില്‍ അധികപരിശോധനകള്‍ നടത്തിയിരുന്നെന്ന് സിങ് പരാതിപ്പെട്ടു.വിര്‍ജീനിയയിലെ സേനാംഗമാണ് ഇദ്ദേഹം. യു.എസിലെ വെസ്റ്റ്പോയന്‍റില്‍നിന്ന് 2006ല്‍ ബിരുദം നേടിയ ഇദ്ദേഹത്തിന് വിശിഷ്ട സേവനത്തിന് വെങ്കലമെഡലുള്‍പ്പെടെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.