സെൽഫി ചതിച്ചു; യുവാവിന് 20 വർഷം തടവും 60 മില്യൻ ഡോളർ പിഴയും
text_fieldsകാലിഫോർണിയ: എന്തും ഏതും സെല്‍ഫിയില്‍ പകര്‍ത്തുന്നവര്‍ ഒരു നിമിഷം ചിന്തിക്കുക. കാലിഫോര്‍ണിയയിലെ വനത്തില്‍ തീ കൊടുത്ത ശേഷം സെല്‍ഫി വിഡിയോ പകര്‍ത്തിയ യുവാവിന് ലഭിച്ചത് 60 മില്യന്‍ ഡോളര്‍ പിഴയും 20 വര്‍ഷം തടവും. ആദ്യം കുറ്റം ചെയ്തിട്ടില്ളെന്ന് വാദിച്ച യുവാവ് പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. തനിക്ക് ചുറ്റും തീ പടര്‍ന്നിരിക്കുന്നു എന്നാണ് ഇയാള്‍ പകര്‍ത്തിയ വീഡിയോയില്‍ പറഞ്ഞത്. തെറ്റ് ചെയ്തതിനാല്‍ താന്‍ കുറ്റം സമ്മതിക്കുന്നു എന്ന് ഇയാള്‍ വെള്ളിയാഴ്ച കോടതിയോട് പറഞ്ഞു. സംഭവം നടന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇയാള്‍ പിടിയിലായിരുന്നു.
2014ലായിരുന്നു കേസിനാസ്പദമായ സംഭവം. വെയ്ന്‍ അലന്‍ ഹണ്ട്സ്മാന്‍ എന്ന യുവാവ് സിയാറാ നെവാദ പര്‍വത മേഖലയിലെ എല്‍ദോറാഡോ വനത്തില്‍ മൂന്ന് പ്രാവശ്യം തീയിടുകയായിരുന്നു. ഒരു മാസത്തോളം നീണ്ടു നിന്ന തീ ഒരു ലക്ഷം ഏക്കറില്‍ പടര്‍ന്നു. തീ പിടുത്തത്തില്‍ 10 വീട് ഉള്‍പ്പെടെ 100 കെട്ടിടങ്ങള്‍ കത്തി നശിക്കുകയും വടക്കന്‍ കാലിഫോര്‍ണിയയിലെ നിരവധി കുടംബങ്ങളെ മാറ്റിത്താമസിപ്പിക്കുകയും ചെ്യതു. തീ അടക്കാന്‍ ശ്രമിച്ച അഗ്നി ശമന പ്രവര്‍ത്തകരില്‍ കുറച്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.