എക്വഡോറിലെ ഭൂചലനം; മരണം 235 ആയി
text_fieldsകീറ്റോ: എക്വഡോറില്‍ റിക്ടര്‍ സ്കെയിലില്‍ 7.8 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തില്‍ 235 പേര്‍ മരിച്ചു. 600ഓളം പേര്‍ക്ക് പരിക്കേറ്റു. എക്വഡോറിനു പുറമെ, വടക്കന്‍ പെറുവിനെയും തെക്കന്‍ കൊളംബിയയെയും കുലുക്കിയ ചലനത്തില്‍ നിരവധി വീടുകളും വ്യാപാരകേന്ദ്രങ്ങളും തകര്‍ന്നു. തീരദേശ പട്ടണമായ മ്യൂസ്നെയില്‍നിന്ന് 28 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്‍െറ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയളോജിക്കല്‍ സര്‍വേ അറിയിച്ചു. തീരപ്രദേശങ്ങളായ മാനാബിയിലും ഗ്വയാസിലും ഭൂകമ്പം നാശനഷ്ടങ്ങള്‍ വിതച്ചു. മൊത്തം 11 മിനിറ്റ് നീണ്ടുനിന്ന രണ്ടു ഭൂചലനങ്ങളില്‍ ഫൈ്ളഓവറുകള്‍ക്കും റോഡുകള്‍ക്കും സാരമായ കേടുപാടുകളുണ്ടായി.
വ്യാപാര സ്ഥാപനങ്ങൾ, റോഡുകൾ, ഫ്ലൈ ഓവറുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു. വൈദ്യുതി, ടെലിഫോൺ സംവിധാനങ്ങളും തടസ്സപ്പെട്ടു. സംഭവത്തെ തുടർന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ദേശീയ സുരക്ഷാ സേനയെ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്.
1970ന് ശേഷം എക്വഡോറിലുണ്ടാകുന്ന ഏറ്റവും ശക്തമായ ഭൂചലനമാണ് ഇത്. ഇറ്റലിയിൽ സന്ദർശനത്തിലുള്ള പ്രസിഡൻറ് റാഫേൽ കോറിയ സന്ദർശനം വെട്ടിച്ചുരുക്കി രാജ്യത്തേക്ക് തിരിച്ചു. ഇത് വേദനയേറിയ പരീക്ഷണമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും രാജ്യത്തിനുവേണ്ടി ഒന്നിക്കണം. ഇത് മറികടക്കാൻ നമുക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. എക്വഡോർ തീരത്ത് സുനാമിക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി വാണിങ് സെൻറർ അറിയിച്ചു. അയൽരാജ്യമായ പെറുവും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭൂചലനത്തിന് ഏറെ സാധ്യതയുള്ള രാജ്യമായാണ് എക്വഡോർ അറിയപ്പെടുന്നത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജപ്പാനിലുണ്ടായ രണ്ട് ഭൂകമ്പങ്ങളിൽ 29 പേർ മരിച്ചിരുന്നു.
7.8 magnitude earthquake in #Ecuador causes damages to local mall. (Credit: @LaPauAlejandra) pic.twitter.com/jmKId9xSl8
— Ilse M. Gonzalez (@IlseMonette) April 17, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.