മലേറിയക്ക് പുതിയ മരുന്ന്
text_fieldsവാഷിങ്ടണ്‍: ഒൗഷധങ്ങളെ പ്രതിരോധിക്കുന്ന മലേറിയ രോഗാണുക്കള്‍ക്കെതിരെ ഫലപ്രദമായ കണ്ടത്തെല്‍ നടത്തിയെന്ന് മെല്‍ബണിലെ ഗവേഷകര്‍. യൂനിവേഴ്സിറ്റി ഓഫ് മെല്‍ബണിലെ സ്കൂള്‍ ഓഫ് ബയോ സയന്‍സിലെ ജിയോഫ് മാക് ഫദന്‍, ഡീന്‍ ഗുഡ്മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഗവേഷണങ്ങളിലാണ് പുതിയതരം മരുന്ന് നിര്‍മിക്കാനുള്ള സാധ്യത ഉയര്‍ന്നുവന്നത്. ഒരു രോഗിയില്‍നിന്ന് മറ്റൊരാളിലേക്ക് കൊതുകുകള്‍ മുഖേന രോഗം പടരുന്നതിനെ തടയുന്നു എന്നതാണ് പുതിയ മരുന്നിന്‍െറ പ്രത്യേകത. നിലവില്‍ മലേറിയ ചികിത്സക്കുപയോഗിക്കുന്ന ‘അട്ടോവക്വീന്‍’ എന്ന മരുന്നിനെ പ്രതിരോധിക്കുന്നവരില്‍ പുതിയ മരുന്ന് ഫലപ്രദമാവും.
2000ത്തിലാണ് അട്ടോവക്വീന്‍ എന്ന മരുന്ന് മലേറിയ ചികിത്സയില്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. കുഞ്ഞുങ്ങളിലും ഗര്‍ഭിണികളിലും സുരക്ഷിതമായി ഉപയോഗിക്കാമെന്നതായിരുന്നു ഈ മരുന്നിന്‍െറ സവിശേഷത. എന്നാല്‍, അടുത്തകാലത്തായി മരുന്നിനെ പ്രതിരോധിക്കുന്ന രോഗാണുക്കളെ കണ്ടത്തെിയതിനെ തുടര്‍ന്ന് ചികിത്സാ രംഗം ആശങ്കയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.