ഭ്രൂണഹത്യ: യു.എസ് വനിതക്ക് 100 വര്‍ഷം തടവ്
text_fields
വാഷിങ്ടണ്‍: സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍നിന്ന് ഭ്രൂണം മുറിച്ചെടുത്ത യു.എസ് വനിതക്ക് 100 വര്‍ഷം തടവ്. 35കാരിയായ ഡിനേല്‍ ലെയ്നെയാണ് കൊലപാതകശ്രമം, നിയമവിരുദ്ധമായ ഗര്‍ഭഛിദ്രം തുടങ്ങി ഏഴു കുറ്റങ്ങളിലായി ശിക്ഷിച്ചത്. ഇവര്‍ കുറ്റം ചെയ്തതായി നേരത്തേ തെളിഞ്ഞിരുന്നു.
2015 മാര്‍ച്ചിലായിരുന്നു സംഭവം. ഏഴുമാസം ഗര്‍ഭിണിയായ 27കാരി മിഷേല്‍ വില്‍ക്കിന്‍സിനെ വീട്ടില്‍വെച്ചാണ് ലെയ്ന്‍ ആക്രമിച്ചത്. വില്‍ക്കിന്‍സിന്‍െറ കഴുത്ത് ഞെരിക്കുകയും തല്ലുകയും ചെയ്ത ലെയ്ന്‍ മുറിവേല്‍പ്പിച്ച് ഭ്രൂണം പുറത്തെടുക്കുകയായിരുന്നു. ആക്രമണത്തെ അതിജീവിച്ച വില്‍ക്കിന്‍സ് ലെയ്ന് ‘ആത്മരതിപരമായ ഭ്രമ’മാണെന്ന് കോടതിയില്‍ മൊഴി നല്‍കി. അങ്ങേയറ്റം ക്രൂരവും ഞെട്ടിക്കുന്നതുമായ പ്രവൃത്തിയാണിതെന്ന് വിധി പ്രസ്താവിച്ച ബോള്‍ഡര്‍ ജില്ലാ ജഡ്ജി മരിയ ബെര്‍ക്കന്‍കോര്‍ട്ടര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.