കൊളംബിയയിൽ ഫാര്‍ക് വിമതരുമായുള്ള സമാധാനകരാര്‍ പ്രാബല്യത്തില്‍
text_fieldsബാഗോട്ട: 52 വര്‍ഷത്തെ കലാപത്തിനുശേഷം സായുധ വിഭാഗമായ ഫാര്‍ക് വിമതരുമായി നിലവില്‍വന്ന സമാധാന കരാര്‍ കൊളംബിയ ആഘോഷപൂര്‍വം സ്വീകരിച്ചു. യുദ്ധത്തിന്‍െറ കെടുതികളില്‍നിന്ന് മോചനമായിരിക്കുന്നുവെന്ന് പ്രസിഡന്‍റ് ജുവാന്‍ മാന്വല്‍ സാന്തോസ് പ്രഖ്യാപിച്ചു. രണ്ടുവര്‍ഷത്തിലേറെയായി സമാധാന ഉടമ്പടിയെക്കുറിച്ച് ക്യൂബയില്‍ ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. കലാപം രണ്ടുലക്ഷത്തിലേറെ പേരെയാണ് ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റിയത്. ആയിരക്കണക്കിനുപേര്‍ ഭവനരഹിതരാവുകയും ചെയ്തു.
സമാധാനത്തിനായി നിലകൊള്ളുമെന്നും കലാപത്തിലെ ഇരകള്‍ക്ക് നീതി ഉറപ്പാക്കുമെന്നും ഇരുവിഭാഗവും സമ്മതിച്ചു. കൊളംബിയന്‍ തലസ്ഥാനമായ ബാഗോട്ടയില്‍ വെളുത്ത വസ്ത്രം ധരിച്ച് ദേശീയപതാകയുമേന്തിയാണ് ജനം പ്രഖ്യാപനത്തെ വരവേറ്റത്. ഉടമ്പടിയെ തുടര്‍ന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ കൊളംബിയന്‍ പ്രസിഡന്‍റ് ജുവാന്‍ മാന്വല്‍ സാന്തോസിനെ അഭിനന്ദിച്ചു. ഉടമ്പടി വന്നതോടെ ആയുധങ്ങള്‍ ഉപേക്ഷിച്ച് ഫാര്‍ക് നിയമ-രാഷ്ട്രീയ നടപടികളില്‍ പങ്കുചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.