ബ്രസീല്‍ പ്രസിഡന്‍റ് ദില്‍മ റൂസഫിനെ പുറത്താക്കി
text_fieldsറിയോ ഡെ ജനീറോ: ബജറ്റുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ തുടര്‍ന്ന് ബ്രസീല്‍ പ്രസിഡന്‍റ് ദില്‍മ റൂസഫിനെ സെനറ്റ് പുറത്താക്കി. ഇതോടെ 13 വര്‍ഷം നീണ്ട ബ്രസീലിലെ ഇടതുപക്ഷ ഭരണത്തിന് അന്ത്യമായി. ദില്‍മ ദേശീയ ബജറ്റില്‍ കൃത്രിമം കാട്ടിയെന്ന ആരോപണത്തില്‍ സെനറ്റില്‍ നടന്ന ഇംപീച്ച്മെന്‍റില്‍ 81 സെനറ്റര്‍മാരില്‍ 61 പേരും ദില്‍മ കുറ്റക്കാരിയാണെന്നു വിധിച്ചു. ഇംപീച്ച്മെന്‍റിന് അനുമതി നല്‍കിയതിനെതുടര്‍ന്ന് കഴിഞ്ഞ മേയ് മുതല്‍ ദില്‍മ സസ്പെന്‍ഷനിലായിരുന്നു. ഇംപീച്ച്മെന്‍റ് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് 68കാരിയായ ദില്‍മ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം നിരസിക്കുകയായിരുന്നു.
ബ്രസീലിന്‍െറ ആദ്യ വനിതാ പ്രസിഡന്‍റാണ് ദില്‍മ. തനിക്കെതിരായ ഇംപീച്ച്മെന്‍റ് നടപടിയെ വലതുപക്ഷത്തിന്‍െറ അട്ടിമറിനീക്കമെന്നാണ് ദില്‍മ വിശേഷിപ്പിച്ചിരുന്നത്. തിങ്കളാഴ്ച സെനറ്റില്‍ അവര്‍ നടത്തിയ 14 മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍, താന്‍ നിരപരാധിയാണെന്ന് അവര്‍ അവകാശപ്പെട്ടിരുന്നു. രണ്ടു ദശാബ്ദക്കാലത്തെ സൈനിക ഭരണത്തിനുശേഷം 1985ല്‍ പുന$സ്ഥാപിക്കപ്പെട്ട ബ്രസീലിയന്‍ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കമായി തനിക്കെതിരായ ഇംപീച്ച്മെന്‍റിനെ അവര്‍ വിശേഷിപ്പിക്കുകയും ചെയ്തു.
ഇടതുപക്ഷ സംഘടനയായ വര്‍ക്കേഴ്സ് പാര്‍ട്ടി പ്രതിനിധിയായാണ് ദില്‍മ റൂസഫ് പ്രസിഡന്‍റ് പദവിയിലത്തെിയത്. 2014ല്‍ രാജ്യം ദശാബ്ദത്തിലെ ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ നിയമവിരുദ്ധ വായ്പകളുപയോഗിച്ച് ദേശീയ ബജറ്റിലെ ക്രമക്കേടുകള്‍ മറച്ചുവെച്ചുവെന്നാണ് ഇവര്‍ക്കെതിരായ പ്രധാന ആരോപണം. 2011 ജനുവരിയിലാണ് ദില്‍മ രാജ്യത്തിന്‍െറ പരമോന്നത പദവിയിലത്തെിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.