യുദ്ധക്കുറ്റങ്ങള്‍ പൊതുമാപ്പിന്‍െറ ഭാഗമല്ളെന്ന് യു.എന്‍
text_fields
ജനീവ: സിറിയയില്‍ മനുഷ്യാവകാശത്തിനുമേല്‍ വെല്ലുവിളിയുയര്‍ത്തുന്ന യുദ്ധക്കുറ്റങ്ങള്‍ക്ക് പൊതുമാപ്പ് നല്‍കരുതെന്ന് യു.എന്‍ ഹൈകമീഷണര്‍ സെയ്ദ് റഅദ് അല്‍ ഹുസൈന്‍. യുദ്ധക്കുറ്റങ്ങള്‍ ചുമത്തി തടവില്‍ കഴിയുന്നവര്‍ക്ക് പൊതുമാപ്പ് നല്‍കാതെ നിയമാനുസൃതമായി ശിക്ഷിക്കണം. ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനായി യു.എന്‍ മധ്യസ്ഥതയില്‍ ജനീവയില്‍ നടക്കുന്ന സമ്മേളനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിറിയന്‍ ഗ്രാമങ്ങളിലെ പട്ടിണിമരണങ്ങള്‍ യുദ്ധക്കുറ്റങ്ങള്‍ മാത്രമല്ല, മാനവികതക്കു നേരെയുള്ള കുറ്റകൃത്യമാണെന്നും അതിനു കാരണക്കാരായവരെ നിയമാനുസൃതമായി ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പട്ടിണി മൂലം മദായയില്‍ ശനിയാഴ്ച 16 പേര്‍ മരിച്ചതായി ഡോക്ടേഴ്സ് വിതൗട്ട് ബോര്‍ഡേഴ്സ് വെളിപ്പെടുത്തിയിരുന്നു. ഉടന്‍ ആവശ്യമായ സഹായമത്തെിച്ചില്ളെങ്കില്‍ നിരവധി പേര്‍ മരണത്തിന് കീഴടങ്ങുമെന്നും സംഘം മുന്നറിയിപ്പ് നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.