പ്ലൂട്ടോയില്‍ ഒഴുകുന്ന മഞ്ഞുമലകള്‍
text_fieldsവാഷിങ്ടണ്‍: പ്ളൂട്ടോയില്‍ ഒഴുകുന്ന മഞ്ഞുമലകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. പ്ളൂട്ടോയെക്കുറിച്ച് പഠിക്കുന്നതിനായി വിക്ഷേപിച്ച ന്യൂ ഹൊറൈസണ്‍ വാഹനം ഭൂമിയിലേക്കയച്ച ചിത്രങ്ങള്‍ അപഗ്രഥിച്ചാണ് ഗവേഷകര്‍ ‘ഒഴുകുന്ന മഞ്ഞുമലകളുടെ’ സാന്നിധ്യം സ്ഥിരീകരിച്ചത്. തണുത്തുറഞ്ഞ നൈട്രജന്‍ ഹിമാനികളുടെ ചിത്രങ്ങളാണ് ഹൊറൈസണ്‍ പകര്‍ത്തിയത്. ഇവയിലെ ജലസാന്നിധ്യം മൂലമാകാം മഞ്ഞുമലകള്‍ രൂപപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. പ്ളൂട്ടോയുടെ ‘ഭൂഘടനയിലേക്കും’ വെളിച്ചംവീശുന്നതാണ് പുതിയ കണ്ടത്തെല്‍. കിലോമീറ്ററുകള്‍ നീളത്തില്‍ കാണപ്പെട്ട മലകള്‍ പ്ളൂട്ടോയുടെ ഹൃദയഭാഗത്താണ്. ഈ മേഖലക്ക് ‘സ്പുട്നിക് പ്ളാനം’ എന്നാണ് ഗവേഷകര്‍ താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്നത്. ഈ മേഖലയില്‍തന്നെ വലിയ മഞ്ഞുമലകള്‍ക്ക് സാധ്യതയുണ്ടെന്നും കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.