വാഷിങ്ടണിലെ തെരുവിന് ചൈനീസ് വിമതന്‍െറ പേരിടുന്നു
text_fieldsവാഷിങ്ടണ്‍: യു.എസ്-ചൈന ബന്ധങ്ങളില്‍ പുതിയ അസ്വാരസ്യങ്ങള്‍ക്ക് വഴിയൊരുക്കുന്ന നീക്കവുമായി അമേരിക്കന്‍ സെനറ്റ്. ചൈനയുടെ എംബസി സ്ഥിതിചെയ്യുന്ന വാഷിങ്ടണിലെ തെരുവിന് പ്രമുഖ ചൈനീസ് വിമതന്‍ ലിയു സിയാവോബോയുടെ പേരുനല്‍കാനുള്ള തീരുമാനത്തിനാണ് കഴിഞ്ഞദിവസം സെനറ്റ് അംഗീകാരം നല്‍കിയത്. പ്രസിഡന്‍റ് സ്ഥാനാര്‍ഥികൂടിയായ റിപ്പബ്ളിക്കന്‍ നേതാവ് ടെഡ് ക്രൂസ് അവതരിപ്പിച്ച ബില്‍ സെനറ്റ് ഐകകണ്ഠ്യേന പാസാക്കുകയായിരുന്നു. അഴിമതികുറ്റം ചുമത്തി 2009ല്‍ ബെയ്ജിങ് ജയിലിലടച്ച ജനാധിപത്യവാദിയാണ് ലിയു സിയാവോബോ. നേരത്തെ ജനപ്രതിനിധിസഭയും സമാനമായ പ്രമേയം പാസാക്കിയിരുന്നു.
പുതിയനീക്കത്തോടെ വിമതത്തെരുവിലാകും എംബസിയുടെ സ്ഥാനം. എംബസിയിലേക്കുള്ള കത്തുകളില്‍ ‘ലിയു സിയാവോബോ പ്ളാസ’ എന്ന വിലാസം മുദ്രണം ചെയ്യപ്പെടും. സെനറ്റ് നീക്കത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ച ചൈന ഇത്തരം പ്രകോപനപരമായ നീക്കങ്ങള്‍ വിലപ്പോകില്ളെന്ന് വാഷിങ്ടണിന് മുന്നറിയിപ്പ് നല്‍കി. അന്താരാഷ്ട്ര മര്യാദകള്‍ ദീക്ഷിക്കുന്നതിലും സ്വയം ആദരവ് പുലര്‍ത്തുന്നതിലും അമേരിക്ക അത്യധികം പ്രയാസപ്പെടുന്നതായാണ് പുതിയ സെനറ്റ് നീക്കം നല്‍കുന്ന സൂചന. അമേരിക്കയുടെ പെരുമാറ്റരീതികള്‍ കൂടുതല്‍ വ്യക്തമായി വിലയിരുത്താന്‍ ബെയ്ജിങ്ങിന് അവസരം ലഭിച്ചിരിക്കുന്നു -ഒൗദ്യോഗിക പത്രമായ ഗ്ളോബല്‍ ടൈംസില്‍ എഴുതിയ മുഖപ്രസംഗത്തിലൂടെ ചൈന പ്രതികരിച്ചു. സൈനികഭീഷണിയും സാമ്പത്തിക ഉപരോധവും തിരിച്ചടി നല്‍കിയ സാഹചര്യത്തില്‍ തറവേലകളുമായി അമേരിക്ക രംഗപ്രവേശം ചെയ്തിരിക്കുകയാണെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തി.
ലിയുവിനെയും ഇതര വിമതരെയും ചൈനീസ് പുരോഗതി തടയാനുള്ള ഉപകരണങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്ന അമേരിക്കയുടെയും വിമതരുടെയും നീക്കങ്ങള്‍ വിജയിക്കില്ളെന്നും പത്രം വിലയിരുത്തി. ഇത്തരം തറവേലകളിലൂടെ ചൈനീസ് ജനതയുടെ കണ്ണില്‍ പൊടിയിടാനുമാകില്ളെന്ന് ഗ്ളോബല്‍ ടൈംസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.