യു.എസ് സുപ്രീംകോടതി ജഡ്ജി പട്ടികയില്‍ രണ്ട് ഇന്ത്യൻ വംശജർ കൂടി
text_fieldsവാഷിങ്ടണ്‍: അന്തരിച്ച യു.എസ് സുപ്രീംകോടതി ചീഫ് ജഡ്ജി അന്‍േറാണിന്‍ സ്കാലിയയുടെ പകരക്കാരുടെ പട്ടികയില്‍ മൂന്ന് ഇന്ത്യൻവംശജര്‍. നേരത്തേ തമിഴ് വംശജനായ ശ്രീനിവാസന്‍െറ പേരു മാത്രമാണ് ഉയര്‍ന്നിരുന്നതെങ്കില്‍ ഏതാനും പേരുകള്‍കൂടി പ്രസിഡന്‍റ് ബറാക് ഒബാമയുടെ പരിഗണനയിലുണ്ടെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തമിഴ് വംശജയായ കാലിഫോര്‍ണിയ അറ്റോണി ജനറല്‍ കമല ഹാരിസ്, കുറഞ്ഞ കാലം ആക്ടിങ് സോളിസിറ്റര്‍ ജനറലായി പ്രവര്‍ത്തിച്ച നീല്‍ കത്യാല്‍ എന്നിവരുടെ പേരുകളാണ് ന്യൂയോര്‍ക് ടൈംസ് പരാമര്‍ശിക്കുന്ന ആറുപേരില്‍ ഉള്‍പ്പെട്ട മറ്റു രണ്ട് ഇന്ത്യക്കാര്‍. കാലിഫോര്‍ണിയ അറ്റോണി ജനറല്‍ സ്ഥാനത്തത്തെിയ ആദ്യ വനിതകൂടിയാണ് 51കാരിയായ കമല ഹാരിസ്. ഒബാമയുടെ ജന്മനാടായ ഹവായിയില്‍നിന്നുള്ള 46കാരിയായ നീല്‍ കത്യാല്‍ കറുത്ത കുതിരയായേക്കുമെന്ന് പ്രചാരണമുണ്ട്. എന്നാല്‍, ഈ വാര്‍ത്തകളോട് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.