ഡൊണാള്‍ഡ് ട്രംപിന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ രൂക്ഷവിമർശം
text_fieldsമെക്സികോ സിറ്റി: യു.എസിന്‍െറയും മെക്സികോയുടെയും കുടിയേറ്റ നയങ്ങളെ ശക്തമായി അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. അനേകമാളുകളെ അധോലോക പ്രവര്‍ത്തനങ്ങളിലേക്കും മയക്കുമരുന്ന് സംഘങ്ങളിലേക്കും നയിക്കുന്നതാണ് കുടിയേറ്റ നയങ്ങളെന്ന് മെക്സികോ സന്ദര്‍ശനത്തിന്‍െറ അവസാനദിനം അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു പോപ്പിന്‍െറ വിമര്‍ശം.
‘അനീതി യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കുകയാണ്. അവര്‍ തോക്കിന്‍കുഴലുകളുടെ ഇരയാകുന്നു. അക്രമത്തിന്‍െറയും മയക്കുമരുന്നിന്‍െറയും വലയത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ അടിച്ചമര്‍ത്തലിനും ഉന്മൂലനത്തിനും ഇരകളാവുന്നു. അനീതിയുടെ ഇരകളാക്കപ്പെടുന്നവരില്‍ സ്ത്രീകളുമുണ്ട്’- പോപ് പറഞ്ഞു. തൊഴിലാളികളെ ചൂഷണത്തിന് വിധേയരാക്കുന്ന മുതലാളിത്ത നയങ്ങളെയും പോപ് വിമര്‍ശിച്ചു.
തൊഴിലാളികളെ അടിമകളാക്കുന്നവരെ ദൈവം വെറുതെവിടില്ളെന്ന് അദ്ദേഹം പറഞ്ഞു. യു.എസില്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കുടിയേറ്റക്കാരെ സംബന്ധിച്ച് ശക്തമായ സംവാദങ്ങള്‍ നടക്കവേയാണ് പോപ്പിന്‍െറ വിമര്‍ശമെന്നത് ശ്രദ്ധേയമാണ്. റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് കടുത്ത കുടിയേറ്റ വിരുദ്ധനാണ്. പോപ് മെക്സികോ അതിര്‍ത്തിയില്‍ എത്തുന്നതിനെ ട്രംപ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
മെക്സിക്കന്‍ സര്‍ക്കാറിന്‍െറ കളിപ്പാവയായിരി മാറി പോപ് എന്നായിരുന്നു ട്രംപിന്‍െറ വിമര്‍ശം. കുടിയേറ്റം തടയുന്നതിന് സൈനിക നടപടികള്‍ക്കുള്‍പ്പെടെ വന്‍തോതിലുള്ള ധനസഹായമാണ് മെക്സികോക്ക് യു.എസ് വര്‍ഷങ്ങളായി നല്‍കിവരുന്നത്. ആറു ദിവസത്തെ സന്ദര്‍ശനത്തിനുശേഷം പോപ് ഫ്രാന്‍സിസ് റോമിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.