സെല്‍ഫിക്കായി പിടിവലി; അപൂര്‍വ ഡോള്‍ഫിന്‍ ചത്തു
text_fields
ബ്വേനസ് എയ്റിസ്: സെല്‍ഫിയെടുക്കാന്‍ അവര്‍ പരസ്പരം മത്സരിക്കുമ്പോള്‍ ആ പാവം കുഞ്ഞു ഡോള്‍ഫിന്‍ മരണവെപ്രാളത്തില്‍ അവരെ ശപിക്കുകയായിരുന്നു. അര്‍ജന്‍റീനിയന്‍ കടല്‍തീരത്ത് തിമിര്‍ത്താടിയിരുന്ന ഒരു കൂട്ടം വിനോദസഞ്ചാരികളുടെ കൈകളില്‍ അബദ്ധത്തിലാണ് അവന്‍ അകപ്പെട്ടത്.
മനുഷ്യന്‍ തന്നെ ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്ന ആശ്വാസത്തിലായിരുന്ന അവന് പക്ഷേ മരണമായിരുന്നു അവര്‍ വിധിച്ചത്. സെല്‍ഫിയിലൂടെ മരണത്തെപ്പോലും ഞെട്ടിച്ച മനുഷ്യന്‍ അവനെ വാരിയെടുത്ത് സെല്‍ഫിയെടുത്തു. ഒപ്പം കൂടിയവര്‍ സെല്‍ഫിക്കായി തിക്കും തിരക്കും കൂട്ടിയതോടെ പിടിവലിക്കിടയില്‍ ആ പാവത്തിന്‍െറ അന്ത്യശ്വാസംപോലും ആരും തിരിച്ചറിഞ്ഞില്ല. ലോകത്ത് അത്യപൂര്‍വമായി കണ്ടുവരുന്ന ഫ്രാന്‍സിസ്കാന ഇനത്തില്‍പെട്ട ഡോള്‍ഫിനായിരുന്നു അത്. നോര്‍ത് അമേരിക്കന്‍ കടലുകളില്‍ മാത്രമാണ് ഇത്തരം ഡോള്‍ഫിനുകളെ കാണാനാകുക. സെല്‍ഫിഭ്രമം മനുഷ്യജീവന് മാത്രമല്ല, വന്യജീവികള്‍ക്കും വലിയ ഭീഷണിയാകുന്നുണ്ടെന്നതിന്‍െറ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.