ആധുനിക വ്യാധിയല്ല ഹൃദ്രോഗം
text_fieldsവാഷിങ്ടണ്‍: വിവിധ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണകാരിയായ രോഗമെന്ന നിലയില്‍ പഴിക്കപ്പെടുന്ന ഹൃദ്രോഗം ആധുനിക ഭക്ഷ്യശീലങ്ങളുടെ സൃഷ്ടിയല്ളെന്ന് ശാസ്ത്രജ്ഞര്‍. കൊഴുപ്പുകൂടിയ ഭക്ഷണം, വ്യായാമങ്ങളില്ലാത്ത ഓഫിസ് ജീവിതം തുടങ്ങിയവ ഹൃദയമിടിപ്പ് അവതാളത്തിലാക്കുന്നുവെന്ന വാദം സത്യമാകാമെങ്കിലും പുരാതനകാലം മുതല്‍ ഹൃദ്രോഗം മാനവകുലത്തിന് യാതന സമ്മാനിച്ചിരുന്നതായി മമ്മികളില്‍ നടത്തിയ പഠനം സ്ഥിരീകരിക്കുന്നു. നരവംശശാസ്ത്രജ്ഞനായ അലസ് ഹര്‍ലിക്കയും സംഘവും കഗാമില്‍ ദ്വീപിലെ ഗുഹയില്‍ നടത്തിയ പരിശോധനകളില്‍ നിരവധി മമ്മികളെ കണ്ടത്തെുകയുണ്ടായി. കേടുകൂടാതെ സൂക്ഷിക്കപ്പെട്ട ഈ മൃതദേഹങ്ങളുടെ ഹൃദയപരിശോധനയില്‍ രോഗബാധയുടെ ലക്ഷണങ്ങള്‍ പ്രകടമായിരുന്നു.
പരിഷ്കൃത മനുഷ്യരില്‍നിന്ന് വ്യത്യസ്തമായി ദീര്‍ഘസമയം അധ്വാനിക്കുകയും മാംസ്യങ്ങള്‍ കുറഞ്ഞ സസ്യഭക്ഷണങ്ങള്‍ കൂടുതല്‍ ആഹരിക്കുകയും ചെയ്യുന്ന രീതിയായിരുന്നു പുരാതന മനുഷ്യരുടെത്. അവരുടെ ഹൃദ്രോഗബാധക്ക് വ്യത്യസ്തമായ കാരണങ്ങളുണ്ടാകാം എന്ന നിഗമനത്തിലേക്കാണ് ശാസ്ത്രജ്ഞരെ നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.