മെക്സിക്കന്‍ മേയറുടെ കൊല: പോലീസ് അന്വേഷണമാരംഭിച്ചു
text_fieldsമെക്സിക്കോ സിറ്റി: ആയുധധാരികളുടെ വെടിയേറ്റ് മേയര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു. മൊറീലോസ് സ്റ്റേറ്റ് മേയര്‍ ഗ്രാസോ റാമിറേസ് ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ശനിയാഴ്ച ടെമിക്സ്കോ സിറ്റിയിലെ വീട്ടില്‍ വെച്ചാണ് മേയര്‍ക്ക് നേരെ കൊലയാളികള്‍ വെടിയുതിര്‍ത്തത്. അധികാരമേറ്റെടുത്തതിന് തൊട്ടുടനെയാണ് കൊല നടന്നത്.
അതേസമയം ഇത്തരം അക്രമങ്ങള്‍ക്കൊന്നും തന്നെ ഗവണ്‍മെന്‍റിനെ ഭയപ്പെടുത്താന്‍ കഴിയില്ളെന്ന് ഗവർണർ പ്രതികരിച്ചു. ഇത്തരം കൊലകള്‍ മറ്റ് മേയര്‍മാര്‍ക്കുള്ള ഭീഷണി കലര്‍ന്ന സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു. ഇതു വരെ രണ്ടു പേരെ കൊലയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുമ്പും അനേകം മെക്സിക്കന്‍ മേയറുമാര്‍ മയക്കുമരുന്നു സംഘങ്ങളുടെയും മറ്റു സായുധ സംഘങ്ങളുടെയും കൈയ്യാല്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.