ഒബാമയുടെ വളര്‍ത്തുപട്ടിയെ മോഷ്ടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
text_fieldsവാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ വളര്‍ത്തുപട്ടിയെ മോഷ്ടിക്കാനത്തെിയയാളെ രഹസ്യാന്വേഷണ വിഭാഗം പിടികൂടി. നോര്‍ത് ഡക്കോട്ട സ്വദേശിയായ സ്കോട്ട് ഡി. സ്റ്റോകര്ട്ടിനെയാണ് കഴിഞ്ഞ ദിവസം വാഷിങ്ടണ്‍ ഡി.സിയില്‍ വെച്ച് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
യേശുക്രിസ്തുവെന്ന് സ്വയം വിശേഷിപ്പിക്കുന്ന സ്റ്റോകര്ട്ട് മുന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയും നടി മെര്ലിന് മണ്‍റോയുമാണ് തന്‍െറ മാതാപിതാക്കള്‍ എന്നാണ് കോടതിയില്‍ പറഞ്ഞത്. കൂടാതെ താന്‍ പ്രസിഡന്റാവാന്‍ പോകുന്ന കാര്യം പ്രഖ്യാപിക്കാനാണ് വൈറ്റ്ഹൗസിലത്തെിയതെന്നും പറഞ്ഞു. നിയമവിരുദ്ധമായി തോക്ക് കൈവശംവെച്ചതിന് അറസ്റ്റ്ചെയ്ത ഇയാളെ കോടതി വെള്ളിയാഴ്ച വിട്ടയച്ചു. ബോയും സണ്ണിയുമാണ് ഒബാമയുടെ വളര്ത്തുപട്ടികള്. വൈറ്റ് ഹൗസിലേക്ക് ഒബാമ വളര്‍ത്തുപട്ടിയെ അന്വേഷിച്ചത് വാര്‍ത്തയായിരുന്നു. തുടര്‍ന്ന് 2009ല്‍ ഒബാമക്ക് സമ്മാനമായി കിട്ടിയതാണ് ബോയെ. 2013ല്‍ സണ്ണി എന്ന പെണ്പട്ടിയും വൈറ്റ്ഹൗസിലത്തെി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.