അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്ന നയത്തില്‍ മാറ്റമില്ലെന്ന് വൈറ്റ് ഹൗസ്
text_fieldsവാഷിങ്ടണ്‍: നിലവിലെ കുടിയേറ്റ നിയമത്തില്‍ മാറ്റംവരുത്താന്‍ ഉദ്ദേശിക്കുന്നില്ളെന്ന് വൈറ്റ് ഹൗസ്. കലാപം കാരണം പലായനംചെയ്ത് മധ്യ അമേരിക്കയിലത്തെിയ നിരവധി വിദേശികളെ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാക്കുകയാണ് നിലവിലുള്ള കുടിയേറ്റ നിയമം. ഡെമോക്രാറ്റിക് പാര്‍ട്ടിയുള്‍പ്പെടെ പല സംഘടനകളും സ്ഥാപനങ്ങളും നയത്തില്‍ ആശങ്ക രേഖപ്പെടുത്തി.
പലരുടെയും ഉത്കണ്ഠയെക്കുറിച്ച് തങ്ങള്‍ ബോധവാന്മാരാണെന്നും എന്നാല്‍, ഭരണസമിതി ആവിഷ്കരിച്ച നിര്‍വഹണ തന്ത്രങ്ങളും മുന്‍ഗണനകളും മാറ്റാന്‍ കഴിയില്ളെന്നും വിഷയത്തില്‍ പ്രതികരിച്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് പറഞ്ഞു.
പ്രസിഡന്‍റ് ബറാക് ഒബാമ യു.എസിലെ കുടിയേറ്റം കൂടുതല്‍ നീതിപൂര്‍വകമായ രീതിയില്‍ നടപ്പാക്കുന്നതില്‍ ശ്രദ്ധചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയും അതിര്‍ത്തി ലംഘിച്ച് കടന്നവരെയുമായിരിക്കും നടപടിയിലൂടെ ആദ്യം രാജ്യത്തിനു പുറത്താക്കുക. എന്നാല്‍, നാടുകടത്തുന്നതിനുമുമ്പ് രാഷ്ട്രീയാഭയം തേടിയവര്‍ക്കുള്ള അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും നിയമപരമായ സാധ്യതകള്‍ ഉപയോഗിക്കുന്നതിനും അഭയാര്‍ഥികള്‍ക്ക് അവസരമുണ്ടെന്ന് ഏണസ്റ്റ് അറിയിച്ചു.
2014 മേയ് ഒന്നിനുശേഷം യു.എസിലത്തെിയ അഭയാര്‍ഥികളെ നാടുകടത്താനുള്ള നീക്കത്തെ ഡെമോക്രാറ്റിക് നിയമജ്ഞര്‍ എതിര്‍ത്തിരുന്നു. ഇത് ഒബാമ ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയിരുന്നു.
നിലവിലെ പ്രശ്നം കുടിയേറ്റ സംബന്ധിയല്ളെന്നും അഭയാര്‍ഥി പ്രശ്നമാണെന്നും യു.എസ് കോണ്‍ഗ്രസിലെ പ്രമുഖ ഗ്രൂപ്പായ കോണ്‍ഗ്രഷനല്‍ ഹിസ്പാനിക് കോകസ് മേധാവി ലിന്‍ഡ സാഞ്ചസ് പറഞ്ഞു. ഇവരെ രാജ്യത്തിനു പുറത്താക്കുന്നതിലൂടെ മരണത്തിലേക്ക് തള്ളിവിടുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മധ്യ അമേരിക്കയിലെ കലാപം കാരണം പലായനം ചെയ്തവരെ പ്രതിസന്ധിയിലാക്കുകയും സിറിയന്‍ അഭയാര്‍ഥി പ്രശ്നത്തില്‍ ഉദാരമാവുകയും ചെയ്യുന്നതെന്താണെന്ന് ഭരണകൂടം വിശദീകരിക്കണമെന്ന് കോണ്‍ഗ്രസ് അംഗം നിഡിയ വെലാസ്ക്വസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.