വിക്കീപീഡിയ @ 15
text_fieldsവാഷിങ്ടണ്‍: വിക്കീപീഡിയയെന്ന സ്വതന്ത്ര വിജ്ഞാനകോശത്തിന് 15 വയസ്സ് തികഞ്ഞു. ലോകത്തെ ഏറ്റവും പ്രചാരമേറിയ വെബ്സൈറ്റുകളില്‍ ഏഴാം സ്ഥാനത്തുള്ള വിക്കീപീഡിയ 289 ഭാഷകളിലായി 380 ലക്ഷം ആര്‍ട്ടിക്കിളുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സൈറ്റില്‍ പ്രതിമാസം 180 ലക്ഷം സന്ദര്‍ശനങ്ങള്‍ നടക്കുന്നുണ്ട്. ലോകവ്യാപകമായി 30,000ത്തോളം വളന്‍റിയര്‍മാരുണ്ട് ഈ വെബ്സൈറ്റിന്. കൂടുതല്‍ വൈവിധ്യത്തിന് പരിഗണന നല്‍കണമെന്ന് ആവശ്യമുയരുന്നുണ്ട്. പാശ്ചാത്യര്‍ക്ക് താല്‍പര്യമുള്ള വിഷയങ്ങളാണ് കൂടുതലും വിക്കീപീഡിയ കൈാര്യം ചെയ്യുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്. ഭരണതലത്തിലേക്ക് വനിതകളെ കൊണ്ടുവരണമെന്നും ആവശ്യമുയരുന്നുണ്ട്. എഡിറ്റ് ചെയ്യുന്ന 90 ശതമാനം പേരും പുരുഷന്മാരാണ്.
ജീവനക്കാരുടെ കുറവുമൂലമാണ് വിക്കീപീഡിയക്ക് ചില പ്രധാന വിഷയങ്ങള്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്തതെന്ന് ഡിജിറ്റല്‍ കണ്‍സല്‍ട്ടന്‍റ് വില്യം ബീറ്റ്ലര്‍ പറയുന്നു.
വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ 280 ജീവനക്കാരാണുള്ളത്. വെബ്സൈറ്റ് നടത്തിപ്പിനായി ഫണ്ട് ശേഖരണത്തിന് കാമ്പയിനുള്ള ഒരുക്കത്തിലാണ് ജീവനക്കാര്‍. ഒരുമാസത്തേക്ക് വെബ്സൈറ്റ് നടത്തിക്കൊണ്ടുപോകാന്‍ 50ലക്ഷം ഡോളറാണ് ഏകദേശ ചെലവ്. 2014-15 കാലയളവില്‍ 750 ലക്ഷം ഡോളര്‍ സഹായം കിട്ടിയിരുന്നു. ഫണ്ട് 1000 ലക്ഷമായി ഉയര്‍ത്തിക്കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. 2001 ജനുവരി 15നാണ് വിക്കീപീഡിയ തുടങ്ങിയത്.
ബുഷ് തന്നെ താരം
സാന്‍ഫ്രാന്‍സിസ്കോ: അധികാരമൊഴിഞ്ഞ് 10 വര്‍ഷം തികയാറായെങ്കിലും മുന്‍ പ്രസിഡന്‍റ് ജോര്‍ജ് ഡബ്ള്യൂ ബുഷിനെ വിക്കികള്‍ വെറുതെ വിടുന്നില്ല. വിക്കിപീഡിയയുടെ വാര്‍ഷികദിനത്തില്‍ പുറത്തുവിട്ട കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ തിരുത്തിയ വിവരങ്ങള്‍ ബുഷിന്‍േറതാണ്. ബുഷിന്‍െറ വിക്കിപീഡിയ പേജില്‍ 45,862 തവണയാണ് തിരുത്തിയത്.
യു.എസ്, വിക്കിപീഡിയ, മൈക്കല്‍ ജാക്സണ്‍, യേശു, കാത്തലിക് സഭ എന്നിവയാണ് കൂടുതല്‍ തിരുത്തുകള്‍ വന്ന ആദ്യത്തെ 10 പേജുകളുടെ നിരയിലുള്ളത്. എല്ലാവര്‍ക്കും തിരുത്താവുന്ന വിജ്ഞാനകോശമെന്ന അസാധ്യമെന്ന് കരുതിയിരുന്ന ആശയം യാഥാര്‍ഥ്യമാക്കിയതില്‍ ആയിരക്കണക്കിന് അംഗങ്ങളോട് നന്ദി പറയുന്നുവെന്ന് സ്ഥാപകന്‍ ജിമ്മി വൈല്‍സ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.