പ്ലൂട്ടോക്കുമപ്പുറം പുതിയ ഗ്രഹമുണ്ടെന്ന് ശാസ്ത്രജ്ഞര്‍
text_fieldsകാലിഫോര്‍ണിയ: സൗരയൂഥത്തിന്‍െറ വിദൂരമേഖലയില്‍ ദൂരദര്‍ശിനികളുടെ കണ്ണില്‍പ്പെടാതെ നിന്ന വലിയൊരു ഗ്രഹത്തെ കുറിച്ച് സൂചന ലഭിച്ചതായി ശാസ്ത്രജ്ഞര്‍. പ്ളൂട്ടോ പുറത്തുപോയതോടെ എട്ടായി ചുരുങ്ങിയ ഗ്രഹങ്ങളുടെ എണ്ണം ഇതോടെ വീണ്ടും ഒമ്പതായി ഉയരാമെന്നാണ് കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളിയിലെ ശാസ്ത്രജ്ഞരുടെ അവകാശവാദം. ഇതുവരെയും ദൂരദര്‍ശനികളുടെ കണ്ണില്‍ പെടാത്ത പുതിയ ‘ഗ്രഹത്തി’ന് പ്ളാനറ്റ് 9 എന്നാണ് പേര് നല്‍കിയിരിക്കുന്നത്. സൂര്യനില്‍നിന്നും ഭൂമിയിലേക്കുള്ളതിനേക്കാള്‍ ഇരുനൂറ് മടങ്ങ് ദൂരം പ്ളാനറ്റ് 9 ലേക്കുണ്ട്. സൂര്യനെ വലംവെക്കാന്‍ ഇരുപതിനായിരം വര്‍ഷമെടുക്കുന്ന ഗ്രഹം തണുത്തുറഞ്ഞ ഇരുണ്ട മേഖലയിലാണ്. നിലവില്‍ ഉപയോഗിക്കുന്ന ദൂരദര്‍ശിനികളിലൂടെ കാണാനാവില്ല. സൗരയൂഥത്തില്‍ ഇനിയൊരു ഗ്രഹമുണ്ടാവുകയാണെങ്കില്‍ അത് പ്ളാനറ്റ് 9 ആണെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗ്രെഗ് ലാഫ്ലിന്‍ പറയുന്നു. സര്‍വകലാശാലയിലെ പ്രശസ്ത ശാസ്ത്രജ്ഞരായ മൈക്കല്‍ ബ്രൗണും കോണ്‍സ്റ്റാന്‍റിന്‍ ബട്ട്യാഗിനും ചേര്‍ന്ന് തയാറാക്കിയ പഠനം അസ്ട്രോണമിക്കല്‍ ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇതേ മൈക്കല്‍ ബ്രൗണിന്‍െറ പഠനത്തെ അടിസ്ഥാനമാക്കിയാണ് ഇന്‍റര്‍നാഷനല്‍ അസ്ട്രണോമിക്കല്‍ യൂനിയന്‍ 2006ല്‍ പ്ളൂട്ടോയെ ഗ്രഹമായി കണക്കാക്കാനാവില്ളെന്ന തീര്‍പ്പിലത്തെിയത്. സൗരയൂഥത്തിലെ ഏതാനും വസ്തുക്കളുടെ ചലനത്തിലെ അസ്വാഭാവികതയെ സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവ മറ്റൊരു വസ്തുവിനെ വലം വെക്കുന്നതു കൊണ്ടുണ്ടാകുന്ന വ്യതിയാനമാണ് കാരണമെന്ന നിഗമനത്തിലത്തെിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.