മുഹമ്മദ് അലിയുടെ ഖബറടക്ക ചടങ്ങുകൾ വെള്ളിയാഴ്ച
text_fieldsകെന്‍റക്കി: അന്തരിച്ച ബോക്സിങ് താരം മുഹമ്മദ് അലിയുടെ ഖബറടക്ക- അനുശോചന ചടങ്ങുകൾ വെള്ളിയാഴ്ച നടക്കും. അലിയുടെ ജന്മദേശമായ ലൂയിവില്ലിലെ കേവ് ഹിൽ സ്വകാര്യ ശ്മശാനത്തിലാണ് ഖബറടക്കം നടക്കുക. ലൂയിവില്ലിലെ 'കെ.എഫ്.സി യം സെന്‍ററിലാ'ണിത്. മുൻ യു.എസ് പ്രസിഡന്‍റ് ബിൽ ക്ലിന്‍റൺ ചടങ്ങിൽ പങ്കെടുക്കും.
അരിസോണയിൽ നിന്നും തിങ്കളാഴ്ചയോടെ അലിയുടെ ഭൗതിക ശരീരം ല്യൂസ്വെല്ലിൽ എത്തിക്കും. വ്യാഴാഴ്ച ജന്മനാട്ടിലൂടെയുള്ള അനുശോചന യാത്രക്ക് ശേഷം കുടുംബത്തിനും ക്ഷണിക്കപ്പെട്ട അതിഥികൾക്കും പൊതുദർശനം ചുരുക്കും. ഖബറടക്ക-ം അടക്കമുള്ള ക്രമീകരണങ്ങളെ കുറിച്ച് അന്തിമ രൂപരേഖ തയാറായിട്ടില്ല.
ഒരു വർഷം മുമ്പേ മുഹമ്മദ് അലി ആവശ്യപ്പെട്ടതു പോലെ സുന്നി ഇസ് ലാമിക രീതിയിൽ ഷെയ്ഖ് ഇമാം സായിദിന്‍റെ നേതൃത്വത്തിൽ മരണാനന്തര ചടങ്ങുകൾ നടത്തുമെന്ന് കുടുംബ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ, അനുശോചന ചടങ്ങിൽ സർവമത സംഗമവും നടക്കും. പ്രസിഡന്‍റ് ബറാക് ഒബാമ ചടങ്ങിൽ സംബന്ധിച്ചേക്കുമെന്നും സൂചനയുണ്ട്.
അനുശോചനം അറിയിച്ച് പൂക്കളും കാർഡുകളും അയക്കുന്നതിന് പകരം 'മുഹമ്മദ് അലി സെന്‍ററി'ലേക്ക് സംഭാവനകൾ അർപ്പിക്കാൻ അലിയുടെ കുടുംബം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.